മുംബൈ : കോവിഡ് പ്രതിസന്ധിക്കിടയിലും നേട്ടം കൊയ്ത് വാഹന വിപണി. രാജ്യത്തെ വാഹന നിര്‍മാതാക്കളായ മാരുതി, ടാറ്റ, ഹൂണ്ടായി തുടങ്ങിയ കമ്പനികളുടെ വാഹന വില്‍പ്പനയില്‍ മികച്ച നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
2019നെ അപേക്ഷിച്ച് മാരുതി സുസുക്കി 20 ശതമാനം അധിക വില്‍പ്പനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2020ല്‍ ആകെ 1.60 ലക്ഷം കാറുകളാണ് ഡിസംബറില്‍ വിറ്റത്. ഒക്ടോബര്‍- ഡിസംബറില്‍ ആകെ 4.95 ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കി. 13.4 ശതമാനമാണ് വളര്‍ച്ച. കയറ്റുമതി മുന്‍വര്‍ഷത്തെ 7,561 എണ്ണത്തില്‍ നിന്ന് 31.4 ശതമാനം വര്‍ധനയോടെ 9,938 എണ്ണമായതായും കമ്പനി അറിയിച്ചു.
ഹൂണ്ടായിയാണ് വില്‍പ്പനയില്‍ ഇന്ത്യയില്‍ രണ്ടാമതുള്ളത്. ഡിസംബര്‍ വരെയുള്ള കണക്കുകളില്‍ 33.14 ശതമാനമാണ് വളര്‍ച്ച നേടിയിരിക്കുന്നത്. മുന്‍ വര്‍ഷം 50,135 യൂണിറ്റ് വിറ്റിരുന്നത് 2020ല്‍ 66750 ആയി ഉയര്‍ന്നു. ആഭ്യന്തര വില്‍പ്പനയില്‍ 24.89 ശതമാനം വര്‍ധനയോടെ 47,400 യൂണിറ്റായി. കയറ്റുമതി 58.84 ശതമാനം വര്‍ധിച്ച് 12,182 എണ്ണത്തില്‍നിന്ന് 19,350 എണ്ണമായി.
84 ശതമാനം അധിക വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്സാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 12,785 എണ്ണത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം 23,546 എണ്ണമായാണ് ഇത്തവണ വില്‍പ്പന ഉയര്‍ന്നത്. നവംബറില്‍ വില്‍പ്പന 21,640 യൂണിറ്റായിരുന്നു. 8.5 ശതമാനം വിപണി വിഹിതമാണ് ഇപ്പോള്‍ ടാറ്റയ്ക്കുള്ളത്.
അതേസമയം മഹീന്ദ്രയുടെ വില്‍പ്പനയില്‍ 10.3 ശതമാനം ഇടിവ് നേരിട്ടു. വാണിജ്യ വാഹനങ്ങളടക്കം മുന്‍വര്‍ഷത്തെ 39,230 എണ്ണത്തില്‍നിന്ന് 35,187 എണ്ണമായാണ് കുറഞ്ഞത്. യാത്രാ വാഹന വില്‍പ്പന 2019 ഡിസംബറിലെ 15,691 എണ്ണത്തില്‍നിന്ന് മൂന്ന് ശതമാനം ഉയര്‍ന്ന് 16,182 എണ്ണമായിട്ടുണ്ട്. വാണിജ്യവാഹന വിഭാഗത്തില്‍ മുന്‍വര്‍ഷത്തെ 21,390 എണ്ണത്തില്‍നിന്ന് 16,795 വാഹനങ്ങളായി കുറഞ്ഞു.
കിയ മോട്ടോഴ്സ് രാജ്യത്ത് 154 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് മോഡലുകളിലായി 11,818 വാഹനങ്ങളാണ് കിയ വിറ്റഴിച്ചത്. മുന്‍വര്‍ഷം ഡിസംബറിലിത് 4,645 എണ്ണം മാത്രമായിരുന്നു. എന്നാല്‍ നവംബറില്‍ 21,022 എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 43.78 ശതമാനം കുറവാണ് വില്‍പ്പന.
ഹോണ്ട കാര്‍സ് ഇന്ത്യ ഇത്തവണ 2.68 ശതമാനം വളര്‍ച്ചയാണ് ഇത്തവണ നേടിയത്. 8,638 കാറുകള്‍ ഡിസംബറില്‍ വിറ്റഴിച്ചു. മുന്‍വര്‍ഷമിത് 8412 എണ്ണമായിരുന്നു. ടൊയോട്ട കിര്ലോസ്കര് ഡിസംബറില്‍ 7,487 യൂണിറ്റുകള്‍ വിറ്റഴിച്ച് 14 ശതമാനം നേട്ടം കൈവരിച്ചു. മുന്‍വര്‍ഷമിത് 6,544 എണ്ണമായിരുന്നു. 4,010 യൂണിറ്റുകളുമായി എംജി മോട്ടോഴ്സ് 33 ശതമാനം വില്‍പ്പനയാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: