ന്യൂദല്‍ഹി: ഹിന്ദുവിന് ഒരിക്കലും ദേശവിരുദ്ധകാകാന് സാധിക്കില്ലെന്നും ദേശസ്നേഹിയായിരിക്കുക എന്നതാണ് അവന്റെ അടിസ്ഥാന സ്വഭാവമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ജെ.കെ.ബജാജും എം.ഡി.ശ്രീനിവാസും ചേര്‍ന്ന് രചിച്ച ‘മേക്കിങ് ഓഫ് എ ഹിന്ദു; ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ്’ പുസ്തകം പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവാണെങ്കില്‍, അവന് ദേശസ്നേഹിയാകണം, അതായിരിക്കും അവന്റെ അല്ലെങ്കില്‍ അവളുടെ അടിസ്ഥാന സ്വഭാവം. ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് അവരുടെ ദേശസ്നേഹത്തെ ഉണര്‍ത്തേണ്ടിവരും, പക്ഷേ ഹിന്ദുവായൊരുവന് ഒരിക്കലും ഇന്ത്യാ വിരുദ്ധനാകാന്‍ കഴിയില്ല. തന്റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരാള്‍ ആ ഭൂമിയെ മാത്രം സ്നേഹിക്കുന്നു എന്നല്ല അര്‍ഥം. അവിടുത്തെ ജനത, നദികള്‍, സംസ്കാരം, പാരമ്പര്യങ്ങള്‍, എല്ലാം അതില്‍ ഉള്‍പ്പെടും.
ദേശസ്നേഹം ഉത്ഭവിക്കുന്നത് അവന്റെ ധര്‍മ്മത്തില്‍ നിന്നാണെന്ന മഹാത്മാഗാന്ധി തന്നെ വ്യക്തമാക്കിയതാണ്. സംഘം ഗാന്ധിജിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങളുടെ ആവശ്യമില്ല. അദ്ദേഹത്തെ പോലുള്ള മികച്ച വ്യക്തിത്വങ്ങളെ ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ല- മോഹന്‍ ഭാഗവത്പറഞ്ഞു. തന്റെ ദേശസ്നേഹം ഉത്ഭവിച്ചത് തന്റെ ധര്‍മ്മത്തില്‍ നിന്നാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു, ധര്‍മ്മം കേവലം മതത്തെ അര്‍ത്ഥമാക്കുന്നില്ലെന്നും അത് മതത്തേക്കാള്‍ വിശാലമാണെന്നും ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: