ന്യൂദല്‍ഹി: ഇപ്പോഴൊന്നും വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് നാല്‍പ്പത്തിയൊന്നുകാരനായ യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്. ഈ വര്‍ഷം ഇന്ത്യയിലും അടുത്ത വര്‍ഷം ഓസ്ട്രേലിയയിലും നടക്കുന്ന ടി20 ലോകകപ്പുകളില്‍ കളിക്കണമെന്നും ഗെയ്ല് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
നിലവില്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ല. അടുത്ത അഞ്ചു വര്‍ഷം കൂടി കളി തുടരണം. നാല്‍പ്പത്തിയഞ്ച് വയസിന് മുമ്പ് വിരമിക്കാന്‍ ഒരു സാധ്യതയുമില്ല. രണ്ട് ലോകകപ്പുകള്‍ കൂടി മുന്നിലുണ്ടെന്നും ഗെയ്ല് കൂട്ടിച്ചേര്‍ത്തു.
യുഎഇയില്‍ നടന്ന പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിന്‍ഡീസ് താരമായ ഗെയ്ല് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഏഴ് ഇന്നിങ്സുകളില്‍ 288 റണ്‍സ് നേടി. 41.14 ശതമാനമാണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 137.14 ഉും. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടി. ഇതില്‍ 99 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: