തിരുവനന്തപുരം: കോവിഡ് വെല്ലുവിളികളെ നേരിടാനായി ആഭ്യന്തര വൈദ്യോപകരണ വ്യവസായം സ്വയം മാറ്റങ്ങള്‍ക്ക് വിധേയമായി കണക്കുകള്‍ വ്യക്തമാക്കുന്നു
കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് (2020 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ) വെന്റിലേറ്ററുകളുടെ ശരാശരി വില രാജ്യത്ത് ഏതാണ്ട് 15 ലക്ഷം രൂപയായിരുന്നു. ഇതില്‍ ഭൂരിഭാഗവും ആകട്ടെ ഇറക്കുമതിചെയ്തവയും. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര വൈദ്യ ഉപകരണ വ്യവസായമേഖല വെന്റിലേറ്ററുകളുടെ നിര്‍മ്മാണം ആരംഭിച്ചതോടുകൂടി ഇവയുടെ ശരാശരി വില രണ്ടു മുതല്‍ 10 ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ രാജ്യത്തെ വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 36,433 വെന്റിലേറ്ററുകളുടെ വിതരണമാണ് മന്ത്രാലയം ഉറപ്പാക്കിയത്
പിപിഇ കിറ്റുകളുടെ കാര്യത്തിലാകട്ടെ മാര്‍ച്ചില്‍ വളരെ കുറഞ്ഞ ഉല്‍പ്പാദനശേഷി മാത്രമുണ്ടായിരുന്ന ഒരു രാഷ്ട്രം, പ്രതിദിനം 10 ലക്ഷത്തിലേറെ കിറ്റുകള്‍ എന്ന് മികച്ച ഉല്‍പ്പാദനശേഷി വളരെ കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ കൈവരിക്കുകയും, ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ഉല്പാദക രാഷ്ട്രം ആയി മാറുകയും ചെയ്തു. നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെട്ട കിറ്റുകള്‍ ആകട്ടെ മറ്റ് രാഷ്ട്രങ്ങളിലേക്ക് കയറ്റുമതിയും ചെയ്യപ്പെടുന്നു.
GeM ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏതാണ്ട് 1,700 ഓളം തദ്ദേശീയ ഉത്പാദകരും വിതരണക്കാരും നിലവില്‍ നമ്മുടെ രാജ്യത്തുണ്ട്. സംസ്ഥാന/കേന്ദ്രഭരണ പ്രദേശ/കേന്ദ്ര സ്ഥാപനങ്ങളിലേക്ക് ആയി 170 ലക്ഷം പിപിഇ കിറ്റുകള്‍ ആണ് സൗജന്യമായി വിതരണം ചെയ്തത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ കരുതല്‍ ശേഖരത്തിലും വലിയ വര്‍ദ്ധന ഉണ്ടായി. മാര്‍ച്ചില്‍ ഏതാണ്ട് രണ്ട് ലക്ഷം കിറ്റുകള്‍ മാത്രം കരുതല്‍ ശേഖരമായി ഉണ്ടായിരുന്നത്, നിലവില്‍ 89 ലക്ഷമായി കുതിച്ചുയര്‍ന്നു. അവയുടെ ശരാശരി വിലയിലും വലിയതോതില്‍ കുറവുണ്ടായിട്ടുണ്ട്. ഒമ്പത് മാസക്കാലം കൊണ്ട് ഒരു കിറ്റിന് 600 രൂപയില്‍ നിന്നും ഏതാണ്ട് 200 രൂപയായി ശരാശരി വില കുറഞ്ഞു.
സമാന കഥ തന്നെയാണ് N95 മുഖാവരണങ്ങളുടെ കാര്യത്തിലും. 2020 മാര്‍ച്ച് വരെ വെറും മൂന്ന് വിതരണക്കാര്‍ മാത്രമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. പ്രതിദിന ഉല്‍പ്പാദക ശേഷി ആകട്ടെ കേവലം ഒരു ലക്ഷത്തില്‍ താഴെയും. എന്നാല്‍ നിലവില്‍ GeM ല്‍ ഏതാണ്ട് മൂവായിരത്തിലേറെ ഉത്പാദകരും വിതരണക്കാരും ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തര ഉത്പാദന ശേഷി ആകട്ടെ പ്രതിദിനം എട്ട് ലക്ഷത്തിലേറെയായി വര്‍ദ്ധിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്ത് നിന്നും മറ്റു രാഷ്ട്രങ്ങളിലേക്ക് വലിയതോതില്‍ മുഖാവരണങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്
വിവിധ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍/ കേന്ദ്ര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായി ഏതാണ്ട് നാലു കോടിയിലേറെ N95 മുഖാവരണങ്ങളാണ് ഇതുവരെ സൗജന്യമായി വിതരണം ചെയ്തത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ കരുതല്‍ശേഖരം ആകട്ടെ മാര്‍ച്ചില്‍ ഒന്‍പതു ലക്ഷം ആയിരുന്നത് നിലവില്‍ 146 ലക്ഷമായി ഉയര്‍ന്നു. അവയുടെ ശരാശരി വിലയിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇക്കാലയളവില്‍ ശരാശരി വില 40 നിന്നും പന്ത്രണ്ട് രൂപയായി കുറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: