തിരുവനന്തപുരം: നിലയക്കലിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തർ പ്രതിഷേധിക്കുന്നു. 48 മണിക്കൂറിന് ശേഷമുള്ള കൊറോണ- ആർടിപിസിആർ പരിശോധനാ ഫലം വേണമെങ്കിൽ പത്തനം തിട്ടവരെ പോകേണ്ട ഗതികേടെന്ന് അയ്യപ്പൻമാർ.
ഇന്ന് രാവിലെആണ് തമിഴ്‌നാട്ടിൽ നിന്നുള്ള 50 ൽ അധികം അയ്യപ്പ ഭക്തർ നിലയിക്കലിൽ എത്തിയത്. അവരുടെ കയ്യിൽ ആർടിപിസിആർ പരിശോധനാ ഫലം ഉണ്ടെങ്കിലും 48 മണിക്കൂറിന് മുമ്പുള്ളതാണ്. നിലയ്‌ക്കലിൽ ആർടിപിസിആർ പരിശോധന നിർത്തലാക്കുകയും ചെയ്തു. ഇനി പരിശോധിക്കണമെങ്കിൽ പത്തനംതിട്ടവരെ പോകണം. പരിശോധനാ ഫലം ഇല്ലാതെ കടത്തിവിടാനാകില്ലെന്ന് അധികൃതരും ശഠിച്ചു. ഇതോടെ ആണ് അയ്യപ്പഭക്തർ പ്രതിഷേധിക്കുന്നത്. മുദ്രാവാവാക്യം വിളിച്ചുള്ള പ്രതിഷേധത്തിലേക്ക് കൂടുതൽ പേർ എത്തുന്നുണ്ട്.ആർടിപിസിആർ അടക്കം പരിശോധനം ഫലം നോക്കി കടത്തി വിട്ടിട്ടും ശബരിമലയിൽ ഉപശാന്തിമാരടക്കം കോവിഡ് ബാധിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: