തിരുവനന്തപുരം: കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നുവെന്ന് ഓ. രാജഗോപാല്‍.എം.എല്‍.എ. പ്രമേയം വോട്ടിനിടുന്നതില്‍ സ്പീക്കര്‍ കീഴ്വഴക്കങ്ങളുടെ ലംഘനം നടത്തിയന്നും ഓ.രാജഗോപാല്‍ പ്രസ്തവനയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെയാണെന്നുള്ള പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണെന്നും രാജഗോപാല്‍ പറഞ്ഞു
നിലപാട് എന്താണെന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തില്‍ ശക്തമായി പറഞ്ഞു. കേന്ദ്ര ബില്ലിനെ എതിര്‍ക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല. ഈ ബില്ല് കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്. പ്രധാനമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നില്ല എന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ബില്ല് പൂര്‍ണ്ണമായി പിന്‍വലിച്ചാലേ ചര്‍ച്ച നടത്തൂ എന്നുള്ള കര്‍ഷക സംഘടനകളുടെ കടും പിടിത്തമാണ് സമരം നീണ്ടു പോകാന്‍ കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ കേന്ദ്രസര്‍ക്കാരിനെതിരെയാണെന്നുള്ള മറിച്ചുള്ള പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണ.് ഈ നിയമം മുന്‍പ് കോണ്‍ഗ്രസ്സ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതും സി.പി.എം അവരുടെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമാണെന്നും ഞാന്‍ വ്യക്തമായിക്കിയിട്ടുണ്ട്.
വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരേയും പ്രതികൂലിക്കുന്നവരേയും വേര്‍ത്തിരിച്ച് സ്പീക്കര്‍ ചോദിച്ചില്ല. വേര്‍തിരിച്ച് ചോദിക്കാതെ ഒറ്റ ചോദ്യമാക്കി ചുരുക്കുകയായിരുന്നു. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും ഓ.രാജഗോപാല്‍ പ്രസ്തവനയിലൂടെ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: