ന്യൂദല്‍ഹി : ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെ പോലും എങ്ങനെ ഐക്യം കൊണ്ട് തരണം ചെയ്യാം എന്ന് കാണിച്ചു തന്ന വര്‍ഷമാണ് കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നും നമുക്ക് ബോധ്യപ്പെട്ടു. പുതിയ വര്‍ഷത്തില്‍ കൊറോണ് വൈറസ് പ്രതിരോധ വാക്സിന് വിതരണത്തിനാണ് രാജ്യം പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗുജറാത്ത് എയിംസ് ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020ലെ അവസാന ദിനം കോവിഡ് പ്രതിരോധത്തിലെ മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു. കൃത്യ നിര്‍വഹണത്തിനിടെ ജീവന് നഷ്ടമായവരേയും ഈ അവസരത്തില്‍ അനുസ്മരിക്കുന്നു. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനി പ്രാധാന്യം നല്‍കേണ്ടത്. പുതുവര്‍ഷം ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പ്രക്രിയയ്ക്ക് ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സജ്ജരായി ഇരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
എയിംസ് പദ്ധതി രാജ്യത്തിന് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ഔഷധത്തോടും കരുതലിനോടും തുറന്ന സമീപനം എന്നതാണ് പുതിയ വര്‍ഷത്തെ മുദ്രാവാക്യം. കഴിഞ്ഞ വര്‍ഷം ആഗോള ആരോഗ്യ മേഖലയുടെ കേന്ദ്രമായി ഇന്ത്യ മാറിക്കഴിഞ്ഞു. വരും വര്‍ഷങ്ങളിലും ഇത്തരത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: