തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുന്നതാണെന്ന് ബിജെപി എംഎല്‍എ ഒ. രാജോഗാപാല്‍. ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക താത്പ്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാണ്. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെനന്നും ഒ. രാജഗോപാല്‍ അറിയിച്ചു. പ്രത്യേക നിയമസഭ സമ്മേളനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷന് ഏജന്റുമാരെയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് എവിടെയും കൊണ്ടുപോയി വില്ക്കാന് അധികാരം നല്കുന്ന നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നു. എന്നാല്‍ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് ഉപാധിവെച്ചതുമൂലമാണ് അത് നടക്കാതെപോയത്. ഈ നിയമം കൊണ്ടുവരുന്നതിന് മുമ്പ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ട അവരുടെ പ്രകടനപത്രികയില്‍ ഇക്കാര്യം പ്രതിപാദിച്ചിരുന്നു. സിപിഎമ്മും നേരത്തെ ഇതിനായി ആവശ്യം ഉന്നയിച്ചതാണെന്നും ഒ. രാജഗോപാല്‍ അറിയിച്ചു.
അതിനിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. കര്‍ഷക പ്രതിഷേധം തുടര്‍ന്നാല്‍ കേരളത്തെ അത് സാരമായി ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേയ്ക്ക് ഭക്ഷ്യ വസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. കേന്ദ്ര നിയമഭേദഗതി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകരില്‍ വലിയ ആശങ്ക സൃഷ്ടിക്കുമെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെ പിണറായി വിജയന് അറിയിച്ചു. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: