ലോക ഊര്‍ജ്ജ ഉപഭോഗത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. നമ്മള് കൂടുതല്‍ ഊര്‍ജ്ജ ഉല്പാദന സാധ്യതകളിലേക്ക് നീങ്ങുന്ന കാലഘട്ടത്തില്‍, ഇറക്കുമതി കുറക്കുകയും പരമ്പരാഗത ഊര്‍ജ്ജ ഉറവിടങ്ങളെ ആശ്രയിക്കാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് കരുത്തുറ്റ ഒരു ആശയവും അത് നടപ്പിലാക്കാനുളള പ്രതിജ്ഞാബദ്ധതയും ആവശ്യമാണ്.
പെട്രോളിയം- പ്രകൃതി വാതക മേഖലയെക്കുറിച്ച് പ്രത്യേകമായി പറയേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനം കാരണം ഈ മേഖല പ്രതിസന്ധി നേരിടുകയാണ്. നമ്മള് 85 ശതമാനം അസംസ്കൃത എണ്ണയും 56 ശതമാനം ഗ്യാസും ആഭ്യന്തര ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ മേഖലയിലെ പ്രതിസന്ധി ഇതുമായി ബന്ധപ്പെട്ട വിതരണത്തെയും ബാധിക്കും. ഈ സാഹചര്യത്തില്‍ ജൈവ ഇന്ധനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബയോഗ്യാസില്‍ നിന്ന് രൂപപ്പെടുത്തിയ എത്തനോള്‍ മികച്ച ഫലമാണ് കാണിക്കുന്നത്. ഇത് ജൈവ ഡീസലായി ഉപയോഗിക്കാവുന്നതും കൃഷിക്കാരുടെ വരുമാനത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നതുമാണെന്ന് തെളിയിച്ചതാണ്. ഊര്‍ജ്ജ ഇറക്കുമതി കുറയ്ക്കുന്നതിനും ഇതിലൂടെ കഴിയും.
2020ഓടെ പെട്രോളില്‍ 20 ശതമാനം എത്തനോള്‍ ലയിപ്പിക്കണമെന്ന ലക്ഷ്യമാണുള്ളത്. 2030ല്‍ ഇത് 30 ശതമാനമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. ഇത് വാഹനങ്ങള്‍ കാര്‍ബണ്‍ പുറത്തു വിടുന്നത് കുറയ്ക്കുന്നതിനു സഹായിക്കും. 2019ലെ റിപ്പബ്ലിക് ദിന പരേഡില്‍ ചരിത്രത്തില്‍ ആദ്യമായി ‘വിക്’ ഫോര്മേഷന് നേതൃത്വം നല്കിയ ഐ എ എഫ് വിമാനം പരമ്പരാഗത ഇന്ധനവും ജൈവ ഇന്ധനവും ഒരുമിച്ച് ഉപയോഗിച്ചു. ഇതര ഇന്ധന സ്രോതസുകള്‍ തേടാനുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയത്തെയാണ് ഇതു കാണിക്കുന്നത്. ഇന്ത്യയില്‍ എത്തനോള്‍ ഉല്പാദിപ്പിക്കുന്നത് കരിമ്പില്‍ നിന്നാണ്. ഇതിന്റെ 90 ശതമാനത്തിലധികം വരുന്ന ഉപോല്‍പ്പന്നങ്ങള്‍ മന്ത്രാലയത്തിന്റെ എത്തനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇ ബി പി) പദ്ധതി പ്രകാരമാണ് ഉല്പാദിപ്പിക്കുന്നത്. ഇത് കരിമ്പ് കര്‍ഷകര്‍ക്ക് സഹായമായും മാറുന്നു. കരിമ്പ് കൃഷിയെ വൈവിധ്യവല്‍ക്കരിക്കാനും ഇത് സഹായിക്കുന്നു. ഈ പദ്ധതി രാജ്യത്തു പഞ്ചസാരയുടെ ആധിക്യം പരിമിതപ്പെടുത്തുന്നതിനും സഹായകമാകും.
2013-14ല്‍ 38 കോടി ലിറ്റര്‍ ഉണ്ടായിരുന്ന എത്തനോള്‍ വിതരണം 2019ല്‍ 189 കോടി ലിറ്ററായി വര്‍ധിച്ചു. ഏകദേശം 350 കോടി ലിറ്റര്‍ എത്തനോള്‍ കരിമ്പില്‍ നിന്നും മറ്റ് ധാന്യങ്ങളില്‍ നിന്നും ഈ വര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിമ്പ് കൂടാതെ കേടുപാട് പറ്റിയ ധാന്യങ്ങളില്‍ നിന്നും ശര്‍ക്കര-കരിമ്പിന് പാനീയങ്ങളില്‍ നിന്നും എത്തനോള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. എണ്ണ വിതരണ കമ്പനികള്‍ (ഒഎംസി) നിശ്ചിത വിലയ്ക്ക് സാധനങ്ങള്‍ എടുക്കുമെന്ന ഉറപ്പുനല്‍കുന്നതിനാല്‍, ഇത് കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി പഞ്ചസാര മില്ലുകളിലൂടെയും ഡിസ്റ്റിലറികളിലുടെയും കരിമ്പ് കര്‍ഷകര്‍ക്ക് ഏകദേശം 35,000 കോടി രൂപ നേടിക്കൊടുത്തു.
ഒഎംസികളുടെ പ്രവര്‍ത്തനവും എടുത്തു പറയേണ്ടതാണ്. കമ്പനികളുടെ പ്രവര്‍ത്തനം വഴി പഞ്ചസാരമില്ലുകളില്‍ നിന്നും മറ്റും ലഭിക്കേണ്ട കുടിശിക തുക 21 ദിവസത്തിനുളളില്‍ ലഭിച്ചത് കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായി.അടുത്തിടെ, ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍ അധികം വരുന്ന അരി എത്തനോള്‍ ഉല്പാദനത്തിനുള്ള അധിക സ്രോതസ്സായി ഈ വര്‍ഷം മുതല്‍ ഉപയോഗിക്കാന്‍ തീരുമാനമെടുത്തത് കൃഷിക്കാര്‍ക്ക് ബദല്‍ വിപണി കണ്ടെത്താന്‍ സഹായകമാകും.
ജൈവ ഡീസലിനെ സംബന്ധിച്ച് 2018ലെ ദേശീയ ജൈവ ഇന്ധന നയപ്രകാരം 2030-ഓടെ ഡീസലില്‍ 5 ശതമാനം ജൈവ ഡീസല്‍ ലയിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ യോഗ്യമല്ലാത്ത എണ്ണ വിത്തുകള്‍, ഉപയോഗിച്ചു കഴിഞ്ഞ പാചക എണ്ണ, പാകമാകാത്ത വിളകള്‍ പോലുള്ളവ ഉപയോഗിച്ച് ജൈവ ഡീസല്‍ ഉല്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആരംഭിക്കുന്നതിനെ ഈ നയം പ്രോത്സാഹിപ്പിക്കുന്നു. ഈ വിളകള്‍ വിവിധ ജില്ലകളില്‍ അനായാസമായി ഉല്പാദിപ്പിക്കാവുന്നതാണ്. തരിശുനിലങ്ങളിലോ ഭക്ഷ്യയോഗ്യമായ വിളകള്‍ക്ക് അനുയോജ്യമല്ലാത്തതോ ആയ ഇടങ്ങളില്‍ കൃഷി നടത്തുന്നതിനാല്‍ അത് കര്‍ഷകരുടെ വരുമാനും വര്‍ധിപ്പിക്കും. ഒഎംസിയുടെ നേതൃത്വത്തില്‍ ഹൈ സ്പീഡ് ഡീസല്‍ ലയിപ്പിക്കുന്നത് 2015-16ലെ 1.19 കോടി ലിറ്ററില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 10.55 കോടി ലിറ്ററായി വര്‍ധിച്ചിട്ടുണ്ട്.
2018 ഒക്ടോബറില്‍ ആരംഭിച്ച സസ്റ്റയ്നബിള്‍ ആള്‍ട്ടര്‍നേറ്റിവ് റ്റുവാര്‍ഡ്സ് അഫോഡബിള്‍ ട്രാന്‍സ്പോര്‍ടേഷന്‍ (എസ്എറ്റിഎറ്റി) രാജ്യത്തെ നിരവധി ജൈവമാസ് ഉറവിടങ്ങളെ കംപ്രസ് ചെയ്തു ബയോഗ്യാസാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കമിട്ടു. എസ്എറ്റിഎറ്റിക്ക് കീഴില്‍ 15 മില്യണ്‍ മെട്രിക് ടണ്‍ പ്രതിവര്‍ഷം (അതായത് 54 എംഎംഎസ്സിഎംഡി ഗ്യാസ്) 2023ഓടെ ഉല്പാദിപ്പിക്കുന്ന പദ്ധതി ഒരുക്കുകയാണ്. നേരിട്ട് 75,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭം ഏകദേശം 1.75 ലക്ഷം കോടി രൂപ നിക്ഷേപം കൊണ്ടുവരും.
ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളിലെ നിരവധി നിര്‍ദിഷ്ട പ്ലാന്റുകള്‍ വയലില്‍ നിന്നും മറ്റും ലഭിക്കുന്ന മാലിന്യം ശേഖരിക്കുക മുതലായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. എസ്എറ്റിഎറ്റി പദ്ധതി ജിഎച്ച്ജി ബഹിര്‍ഗമനം തടയുക മാത്രമല്ല, ഡല്‍ഹി പോലുളള നഗരങ്ങളില്‍ മാലിന്യം സൃഷ്ടിക്കുന്ന കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും. ഇത് ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൃഷിക്കാര്‍ക്ക് മാലിന്യത്തില്‍ നിന്ന് വരുമാനം ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യും. സിബിജി സസ്യങ്ങളുടെ ഉപോല്‍പ്പന്നമായ ജൈവവളം കാര്‍ഷികവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്യാം.
ജൈവ ഇന്ധന വിതരണ ശൃംഖലയുടെ ഘടകങ്ങള്‍ സുസ്ഥിര ഗ്രാമീണ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കും. അത് പരിസ്ഥിതി സൗഹാര്‍ദവും സാമൂഹ്യ- സാമ്പത്തിക- ആരോഗ്യ രംഗങ്ങളില്‍ ഗുണപരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും. ഗ്രാമീണ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്കി 1 ലക്ഷം കോടി രൂപയുടെ ജൈവ ഇന്ധനം ഒ എം സികള്‍ സമീപ ഭാവിയില്‍ തന്നെ വാങ്ങും. ഇത് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കും. അന്താരാഷ്ട്ര കാലാവസ്ഥ പ്രതിബദ്ധതയും ആഭ്യന്തര ആവശ്യവും കണക്കിലെടുത്ത്, ഊര്‍ജ ലഭ്യതയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ചെലവ് കുറഞ്ഞതും എപ്പോഴും ലഭ്യമായതും കാര്യക്ഷമവുമായ ഊര്‍ജ്ജ ലഭ്യതയിലും ഊര്‍ജ്ജ സ്ഥിരതയുടെ കാര്യത്തിലും ആഗോള ഊര്‍ജ്ജ അനിശ്ചിതത്വങ്ങള്‍ ലഘൂകരിക്കുന്നതിലും ശ്രദ്ധാലുവാണ് അദ്ദേഹം. അതിനാല്‍തന്നെ, അന്താരാഷ്ട്ര വ്യാപാരത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ പാവപ്പെട്ടവരുടെ മനുഷ്യ വികസന സൂചികകള്‍ കൂടി ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ടാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വീക്ഷണവും പ്രവര്‍ത്തനങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: