Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നെയ്യാറ്റിന്‍കരയിലെ നരഹത്യകള്‍

നിയമവിരുദ്ധമായി പാടശേഖരങ്ങള്‍ നികത്തി മണിമാളികകള്‍ നിര്‍മിക്കാനും, കോടികള്‍ വിലമതിക്കുന്ന ഭൂമി കയ്യേറി ഫഌറ്റുകള്‍ കെട്ടിപ്പൊക്കാനും സമ്പന്നവര്‍ഗങ്ങള്‍ക്ക് സര്‍വവിധ ഒത്താശയും ചെയ്യുന്ന ഭരണാധികാരികള്‍ പാവപ്പെട്ട മനുഷ്യരുടെ കണ്ണീരിനും ചോരയ്‌ക്കും ജീവനുപോലും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 31, 2020, 05:00 am IST
in Editorial

കേരളത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും ഭരണകൂട ശക്തികള്‍ നടത്തുന്ന അവകാശവാദങ്ങളും തമ്മില്‍ നികത്താനാവാത്ത വിടവുണ്ട്. സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത ഒരാള്‍പോലും അവശേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഒരു തുണ്ടു ഭൂമിക്കും, അന്തിയുറങ്ങാന്‍ ഒരു കൂരയ്‌ക്കും വേണ്ടി നെയ്യാറ്റിന്‍കരയില്‍ രാജന്‍-അമ്പിളി ദമ്പതിമാര്‍ക്ക് സ്വജീവന്‍തന്നെ ബലിയര്‍പ്പിക്കേണ്ടിവന്നത്. ഭൂപരിഷ്‌കരണത്തിലൂടെ വിപ്ലവം സൃഷ്ടിച്ചു എന്നു പറയപ്പെടുന്ന കേരളത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഇന്നും ഭൂരഹിതരാണ്. തല ചായ്‌ക്കാനിടമില്ലാത്ത ഇവര്‍ എങ്ങനെയൊക്കെയോ ജീവിച്ചുപോവുന്നു എന്നുമാത്രം. ഇവര്‍ ആരൊക്കെയെന്നോ എന്തുകൊണ്ടാണ് ഇവര്‍ക്ക് ഈ ഗതിവരുന്നതെന്നോ മനസ്സിലാക്കാന്‍ ഭരിക്കുന്നവര്‍ക്ക് നേരമില്ല. പ്രബലരായ ജാതി-മത ശക്തികളുടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തി, അവരുടെ ഏതാവശ്യത്തിനും വഴങ്ങിക്കൊടുക്കുന്ന രാഷ്‌ട്രീയ-ഭരണ സംവിധാനം അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ അവര്‍ക്ക് ചെവികൊടുക്കാനോ തയ്യാറാവുന്നില്ല എന്നാണ് നെയ്യാറ്റിന്‍കരയിലെ ദുരന്തം കാണിക്കുന്നത്. നിയമവിരുദ്ധമായി പാടശേഖരങ്ങള്‍ നികത്തി മണിമാളികകള്‍ നിര്‍മിക്കാനും, കോടികള്‍ വിലമതിക്കുന്ന ഭൂമി കയ്യേറി ഫഌറ്റുകള്‍ കെട്ടിപ്പൊക്കാനും സമ്പന്നവര്‍ഗങ്ങള്‍ക്ക് സര്‍വവിധ ഒത്താശയും ചെയ്യുന്ന ഭരണാധികാരികള്‍ പാവപ്പെട്ട മനുഷ്യരുടെ കണ്ണീരിനും ചോരയ്‌ക്കും ജീവനുപോലും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല.

കേരളം വളരെയധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ്. പക്ഷേ അപ്പോഴും ജനവാസത്തിന് ഭൂമിയില്ലാത്തതിന്റെ പ്രശ്‌നം ഇവിടെയില്ല. ആയിരക്കണക്കിനേക്കര്‍ ഭൂമിയാണ് കാലഹരണപ്പെട്ട കരാറുകളുടെ അടിസ്ഥാനത്തില്‍ വന്‍കിട കമ്പനിക്കാരും എസ്റ്റേറ്റുടമകളും കയ്യടക്കി വച്ചിരിക്കുന്നത്. കോടതികളില്‍ ഇവര്‍ക്കുവേണ്ടി കേസുകള്‍ തോറ്റു കൊടുക്കുന്ന സര്‍ക്കാരുകള്‍ അന്യാധീനപ്പെട്ട ഭൂമി കണ്ടെത്താനും തിരിച്ചുപിടിക്കാനും ശ്രമിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും ചെയ്യുന്നു. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി കോടതിയുടെ നിര്‍ദ്ദേശപ്രകാരം കണ്ടെത്തി വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിച്ച രാജമാണിക്യം അനഭിമതനായി മാറിയത് നാം കണ്ടതാണ്. സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ള മിച്ചഭൂമി തന്നെ ആയിരക്കണക്കിനേക്കര്‍ വരും. ഇത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാവുന്നതാണ്. ഇതിനുള്ള മനസ്സില്ലാതെ തലചായ്‌ക്കാന്‍ ഇടം തേടുന്നവനെ പുറമ്പോക്കു ഭൂമിയാണെന്നു പറഞ്ഞ് ഇറക്കിവിടുന്ന ക്രൂരതയാണ് നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിക്കപ്പെട്ടത്. സ്വന്തമായി ഭൂമിയും വാസസ്ഥലവും ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമായിരിക്കെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇതു ചെയ്യാതെ നെയ്യാറ്റിന്‍കരയിലേതുപോലെ കൊടിയ ദുരന്തങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് പ്രതിഷേധം ഭയന്നു മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നതല്ല ശരിയായ മാര്‍ഗം.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു ഭരണം അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടുന്നതാണ് ലൈഫ് മിഷന്‍. ഭവനരഹിതര്‍ക്ക് വീടുകള്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പണം ഉപയോഗിക്കുന്നു എന്ന കാര്യം സമര്‍ത്ഥമായി മറച്ചുപിടിക്കുന്നത് സിപിഎമ്മിന്റെ സഹജമായ രാഷ്‌ട്രീയ സങ്കുചിതത്വം എന്ന് സമാധാനിക്കാം. പക്ഷേ വലിയ അഴിമതിക്ക് മറയാക്കിയിരിക്കുന്ന ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹതയുള്ളവര്‍ക്ക് വീടുകള്‍ ലഭിച്ചിട്ടില്ല എന്നതാണ് ദുഃഖസത്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ച നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം  ജില്ലയില്‍ മാത്രം 3892 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് പറയുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്‍-അമ്പിളി ദമ്പതിമാര്‍ക്ക് ഇതിലൊന്നുപോലും ലഭിക്കാതിരുന്നത്? പിണറായി സര്‍ക്കാരിന്റെ കടുത്ത രാഷ്‌ട്രീയ വിവേചനം ഇതിലുണ്ട്. പുറമ്പോക്ക് കയ്യേറി കൂര കെട്ടിയതിനെതിരായ മുന്‍സിഫ് കോടതിയുടെ വിധിയുമായെത്തി ബലംപ്രയോഗിച്ച് ഇറക്കിവിടാന്‍ പോലീസ് ശ്രമിച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടെന്നും, അരമണിക്കൂറിനകം ഹാജരാക്കാമെന്നും കേണു പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ല. പോലീസിന്റെ മനുഷ്യത്വ ഹീനമായ ഈ നിലപാടാണ് രാജനെയും അമ്പിളിയെയും മരണത്തിലേക്ക് തള്ളിവിട്ടത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം ഹീനതകള്‍ ഇടതുഭരണത്തില്‍ പോലീസിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. സമൂഹത്തില്‍ നീതി പുലരണമെങ്കില്‍ ഈ അവസ്ഥ മാറിയേ തീരൂ. നെയ്യാറ്റിന്‍കരയിലെ കാക്കിയിട്ട കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.

Tags: neyyattinkara couples death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാറ്റിന്‍കര ഭൂമി തര്‍ക്കം; വസന്ത ഭൂമി വാങ്ങിയത് ചട്ടംലംഘിച്ചെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷന്‍, അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

Kerala

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം: ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍; കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala

മാതാപിതാക്കള്‍ ഉറങ്ങുന്ന മണ്ണ് വിലയ്‌ക്ക് വാങ്ങി നല്‍കി; വീടും വിദ്യാഭ്യാസവും നല്‍കും; അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങായി ബോബി ചെമ്മണ്ണൂര്‍

Kerala

കോളനിക്കാര്‍ക്ക് ‘കൊന്ത’ വസന്ത നാട്ടുകാര്‍ക്ക് ‘പോങ്ങില്‍’ വസന്ത: പോലീസിലും റവന്യൂ ഉദ്യോഗസ്ഥരിലും വന്‍ സ്വാധീനം

Article

വ്യാജ സന്യാസിയുടെ കാര്‍ കത്തിയപ്പോള്‍ അതിരാവിലെ ഓടിക്കിതച്ചെത്തിയ മുഖ്യമന്ത്രിക്ക് നെയ്യാറ്റിന്‍കരയില്‍ വരെ പോകാന്‍ സമയം കിട്ടാത്തത് എന്തു കൊണ്ടാണ്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.