തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തലസ്ഥാനത്തെത്തി. ഇന്നു ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ സര്‍സംഘചാലക് വൈകുന്നേരം കവടിയാറിലെ വിവേകാനന്ദ പാര്‍ക്ക് സന്ദര്‍ശിച്ചു. വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ആരതി ഉഴിഞ്ഞു.
കവടിയാര്‍ കൊട്ടാരം പ്രതിനിധി ആദിത്യവര്‍മ്മ, ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് മുകുന്ദ്, ക്ഷേത്രീയ പ്രചാരക് സെന്തില്‍, ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജന്‍, അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍, തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രൊഫ. എം. എസ്. രമേശ്, ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. സഞ്ജയന് തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
തുടര്‍ന്ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയ മോഹന്‍ ഭാഗവതിന് ഗവര്‍ണര്‍ പത്മനാഭ വിഗ്രഹം നല്‍കിയാണ് സ്വീകരിച്ചത്. നാളെ നടക്കുന്ന ആര്‍എസ്എസ് വിവിധ ക്ഷേത്ര ബൈഠക്കുകള്‍ക്ക് ശേഷം രാത്രി ഏഴു മണിക്ക് മോഹന്‍ ഭാഗവത് മുംബൈയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: