Categories: Defence

റഫാല്‍ വിമാനങ്ങളുമായി ഇന്ത്യ-ഫ്രാന്‍സ് വ്യോമാഭ്യാസം ജനുവരിയില്‍

ഇന്ത്യ സ്വന്തമാക്കിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ പങ്കെടുക്കുന്ന രാജ്യത്തെ ആദ്യ വ്യോമാഭ്യാസമായിരിക്കും സ്‌കൈ റോസ്. മുന്‍ വര്‍ഷങ്ങളില്‍ വ്യോമ സേന സംഘടിപ്പിക്കാറുള്ള ഗരുഡ വ്യോമാഭ്യാസ പ്രകടനങ്ങളില്‍നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തേതെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ന്യൂദല്‍ഹി:  ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍  ഇന്ത്യയുടെ റഫാല്‍  വിമാനങ്ങളും സുഖോയ് വിമാനങ്ങളും ചേര്‍ന്നുള്ള 17 സ്‌ക്വാഡ്രണിന്റെ വ്യോമാഭ്യാസം ജനുവരിയില്‍ ജോധ്പൂരില്‍. അഭ്യാസത്തില്‍  ഫ്രഞ്ച് വ്യോമസേനയും പങ്കാളികളാകും. സ്‌കൈ റോസ് എന്ന് പേരിട്ടിരിക്കുന്ന അഭ്യാസ പരിപാടി ജനുവരി മൂന്നാമത്തെ ആഴ്ചയാണ് അരങ്ങേറുക.  

ഇന്ത്യ സ്വന്തമാക്കിയ റഫാല്‍  യുദ്ധവിമാനങ്ങള്‍  പങ്കെടുക്കുന്ന രാജ്യത്തെ ആദ്യ വ്യോമാഭ്യാസമായിരിക്കും  സ്‌കൈ റോസ്. മുന്‍ വര്‍ഷങ്ങളില്‍  വ്യോമ സേന  സംഘടിപ്പിക്കാറുള്ള ഗരുഡ വ്യോമാഭ്യാസ പ്രകടനങ്ങളില്‍നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തേതെന്ന് സൈനിക കേന്ദ്രങ്ങള്‍  വ്യക്തമാക്കി.  

2019 ജൂലൈയിലാണ് ഇന്ത്യ- ഫ്രാന്‍സ്  അവസാന വട്ട  വ്യോമാഭ്യാസ പ്രകടനം നടന്നത്. അന്ന് ഇന്ത്യ സുഖോയ് വിമാനങ്ങളും  ഫ്രാന്‍സ് അവരുടെ സ്വന്തം റഫാല്‍ പോര്‍വിമാനങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. റഫാലും സുഖോയി വിമാനങ്ങളും സംയോജിപ്പിച്ചുള്ള  വ്യോമാഭ്യാസ പ്രകടനങ്ങളാണ് ഇന്ത്യ ഇത്തവണ പുറത്തെടുക്കുക.  ഇതിനായി സാഹസികമായ  പുതിയ രീതികളും വ്യോമസേന ഉദ്യോഗസ്ഥര്‍ പരിശീലിക്കുന്നുണ്ട്.  

നിരന്തരം പ്രകോപനമുണ്ടാക്കുന്ന ചൈനയ്‌ക്ക്  പുതിയ നീക്കങ്ങള്‍  ശക്തമായ മുന്നറിയിപ്പാകുമെന്നാണ് വിലയിരുത്തല്‍. ഫ്രാന്‍സുമായുള്ള 60,000 കോടിയുടെ കരാര്‍  പ്രകാരം 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യക്ക് ലഭിക്കുന്നത്. 2022 ഓടെ അവസാന വിമാനവും ലഭിക്കുമെന്നാണ് പ്രതീക്ഷ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts