തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തണമെന്ന കളക്ടര്‍മാരുടെ നിര്‍ദേശം പരിഗണനയിലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും ചര്‍ച്ച ചെയ്യും. എണ്‍പത് വയസു കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഇത് കണക്കിലെടുത്താണ് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശം കളക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്. ഉദ്യോഗസ്ഥരുടെ വിന്യാസവും ക്രമീകരണങ്ങളുടെ പൂര്‍ത്തീകരണവും പരിഗണിച്ചാണ് ഇങ്ങനെയൊരു നിര്‍ദേശം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്യോഗസ്ഥര്‍ അടുത്തദിവസംതന്നെ കേരളത്തില്‍ എത്തുന്നുണ്ട്. അവരുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് ടിക്കാറാം മീണ അറിയിച്ചത്. മാര്‍ച്ച് ആദ്യ ആഴ്ചയോ, രണ്ടാമത്തെ ആഴ്ചയോ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന അറിയിപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പുറപ്പെടുവിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: