കോഴിക്കോട്: കേസരി ധര്മ്മത്തിനായാണ് നിലകൊള്ളുന്നതെന്നും പ്രശസ്തിക്കോ ലാഭത്തിനോ അധികാരത്തിന്റെ പിന്തുണയിലോ അല്ല ശങ്കരശാസ്ത്രികള്‍, പി. പരമേശ്വര്‍ജി തുടങ്ങിയവര്‍ കേസരിക്ക് ആരംഭം കുറിച്ചതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കേസരി കാര്യാലയം, കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം കോഴിക്കോട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് പതിറ്റാണ്ട് കാലത്തെ കേസരിയുടെ ഇന്നത്തെ നിലയിലുള്ള വളര്‍ച്ച സ്വയമേവ മൃഗേന്ദ്രത എന്ന ആപ്തവാക്യത്തിന്റെ അര്‍ത്ഥമാണ് സൂചിപ്പിക്കുന്നത്. നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഈ വളര്‍ച്ച ഉണ്ടായത്. ഏതൊരു വിജയത്തിന്റെയും ആധാരം ഉപകരണങ്ങളല്ല പരിശ്രമമാണെന്നും ഇതിന് സത്യത്തിലും ശരിയിലും ധര്‍മ്മത്തിലുമുള്ള വിശ്വാസം വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിജയികളെ മാത്രമാണ് ലോകം ഓര്‍മ്മിക്കുന്നത്. ഇതിന് പിന്നിലെ പരിശ്രമത്തെ ആരും വേണ്ടത്ര ഓര്‍ക്കില്ല. നിരവധി രാജാക്കന്മാര് ഉണ്ടായിരുന്നെങ്കിലും ശ്രീരാമനെയാണ് ലോകം ഓര്‍ക്കുന്നത്. പിതാവിന് വേണ്ടി രാജ്യഭരണം ഉപേക്ഷിക്കാനും ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം സുഖം ത്യജിക്കാനും തയ്യാറായതുകൊണ്ടാണ് ഇത് ഉണ്ടായത്. പരിശ്രമശാലികളാണ് എന്നും ഓര്‍മ്മിക്കപ്പെടുകയെന്നും ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
സ്വതന്ത്രത, സ്വരാജ്യം എന്നത് സ്വധര്‍മ്മമാണ്. പുറത്തുള്ളതിനെയും സംഭവിക്കുന്നതിനെയും കുറിച്ച് പരിശോധിക്കുകയും അറിയുകയും വേണം. അനാവശ്യമായതിനെ ഉപേക്ഷിച്ചും കൊള്ളാവുന്നതിനെ ഉള്‍ക്കൊണ്ടും പുതിയ സാമൂഹ്യാവസ്ഥ സൃഷ്ടിക്കണം. വിശ്വാസമുണ്ടെങ്കില്‍ ഏതൊരു പ്രതിസന്ധികളേയും മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ കാലത്ത് ഭാരതം മുന്നോട്ട് പോയത് നിശ്ചയദാര്‍ഢ്യം കൊണ്ടാണ്. കൊറോണ ലോകസമൂഹത്തെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചെന്നും ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. നേട്ടം സ്വന്തമാക്കുക എന്നതിനൊപ്പം അത് നീതിപൂര്വ്വകവുമാകണം. നേട്ടം കൈവരിക്കുന്നത് വിശ്രമത്തിനുള്ള സമയമായികാണരുത്. കേസരി മന്ദിരത്തിന്റെ പുതിയ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.ആര്. നാഥന് അദ്ധ്യക്ഷനായി
കേസരിയുടെ ഉപഹാരമായി വിഘ്നേശ്വര പതിമ മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു, ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് മാനേജര്‍ അഡ്വ. പി.കെ. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഡോ. മോഹന്‍ ഭാഗവതിന് സമ്മാനിച്ചു. പ്രൗഢഗംഭീര സദസ്സാണ് ധന്യമുഹൂര്‍ത്തിന് സാക്ഷ്യം വഹിക്കാന്‍ കേസരി ഭവനില്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: