തിരുവനന്തപുരം: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി മറികടന്ന് ഇന്ത്യ. പ്രതിദിന കേസുകളുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ നിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 187 ദിവസങ്ങൾക്ക് ശേഷം, 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 16,500 താഴെ (16,432) പുതിയ കേസുകളാണ്. 2020 ജൂൺ 25ന് രാജ്യത്തെ പുതിയ കേസുകളുടെ എണ്ണം 16,922 ആയിരുന്നു.
നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം (2,68,581) ആയി കുറഞ്ഞിട്ടുണ്ട്. ആകെ രോഗബാധിതരുടെ 2.63 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 98 ലക്ഷം (98,07,569) കടന്നു. 95.92% ആണ് നിലവിലെ രോഗമുക്തി നിരക്ക്. നിലവിൽ ചികിത്സയിൽ കഴിയുന്നവരും രോഗബാധിതരും തമ്മിലുള്ള അന്തരം വർദ്ധിക്കുകയാണ്. നിലവിൽ ഇത് (95,38,988) ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24,900 പേരാണ് രോഗമുക്തി നേടിയത്. ഇതിൽ 77.66% പേരും 10 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. ഏറ്റവും കൂടുതൽ പ്രതിദിന രോഗമുക്തി റിപ്പോർട്ട് ചെയ്യപ്പെട്ടത് മഹാരാഷ്‌ട്രയിലാണ് (4,501). കേരളത്തിൽ 4,172 ഉം, ഛത്തീസ്ഗഡിൽ 1,901 ഉം പേർ രോഗമുക്തി നേടി
പുതുതായി സ്ഥിരീകരിക്കപ്പെട്ട രോഗികളിൽ 78.16 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,047 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിൽ 2,498 പേർക്കും, ഛത്തീസ്ഗഢിൽ 1,188 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 252 കോവിഡ് മരണങ്ങളിൽ 77.38 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. 50 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്‌ട്രയിലാണ് മരണമടഞ്ഞതിൽ 19.84 ശതമാനം പേരും. പശ്ചിമബംഗാളിൽ 27ഉം, ചത്തീസ്ഗഢിൽ 26 ഉം പുതിയ കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: