കൊട്ടാരക്കര: നഗരസഭാ ചെയര്‍മാനായി മുസ്ലിം സ്ട്രീറ്റ് വാര്‍ഡില്‍ നിന്നുള്ള എ. ഷാജുവിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയാണ്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മൂന്നു സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഷാജുവിനെ കൂടാതെ കോണ്‍ഗ്രസിലെ വി. ഫിലിപ്പ്, ബിജെപിയിലെ അരുണ്‍ കാടാംകുളം എന്നിവരും മത്സരിച്ചു. നഗരസഭയിലെ ആകെയുള്ള 29 കൗണ്‍സിലര്‍മാരും വോട്ടു ചെയ്തു. എ ഷാജുവിന് 16 വോട്ടും വി. ഫിലിപ്പിന് 8 വോട്ടും അരുണ്‍ കാടാംകുളത്തിന് 5 വോട്ടും കിട്ടി.
ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും മൂന്നു പേര് മത്സരിച്ചു. എല്‍ഡിഎഫിലെ സിപിഎം പ്രതിനിധിയായ അനിതാ ഗോപകുമാര്‍ (ഇറ്റിസി വാര്‍ഡ് ) 16 വോട്ടു നേടി നഗരസഭയുടെ ഡെപ്യൂട്ടി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസിലെ ജോളി പി. വര്‍ഗീസിന് 8 വോട്ടും ബിജെപിയിലെ ആര്. സബിതയ്ക്ക് 5 വോട്ടും ലഭിച്ചു.
ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എ. ഷാജു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരിയായ ജി. കൃഷ്ണകുമാര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട അനിതാ ഗോപകുമാറിന് ജി. കൃഷ്ണകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ചെയര്മാന് എ. ഷാജു സത്യവാചകം ചൊല്ലിക്കൊടുത്തു. അനിതാ ഗോപകുമാര്‍ ദൃഢപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: