തിരുവനന്തപുരം: തന്റെ പിതാവിന്റെ മൃതദേഹം സംസ്കരിക്കാന്‍ കുഴിയെടുക്കാന്‍ പോലും ആദ്യം കൂടിനിന്നവര്‍ തയാറായില്ലെന്ന് പൊള്ളലേറ്റ് മരിച്ച് രാജന്റെ മകന് രഞ്ജിത്തിന്റെ വാക്കുകള്‍. ആരും സഹായിക്കാനില്ലെന്ന് കണ്ടപ്പോഴാണ് അനിയന് രാഹുല്‍ തൂമ്പയെടുത്ത് കുഴിയെടുത്തത്. അതും പോലീസ് എത്തി തടയാന്‍ ശ്രമിച്ചതായും രജ്ഞിത്ത് പറഞ്ഞു. പോലീസ് തടയാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ ഇടപെടുകയും ശേഷം രാഹുലിനെ സഹായിക്കുകയുമായിരുന്നു.
സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയെന്നാണ് പ്രാഥമിക നിഗമനം. ജനുവരി നാലുവെര സ്ഥലം ഒഴിയുന്നതിന് സാവകാശം നല്‍കികൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് പ്രവര്‍ത്തിച്ചുവെന്നാണ് ആക്ഷേപം. റവന്യൂ ഉദ്യോഗസ്ഥരാരുംതന്നെ പോലീസിനൊപ്പം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി എത്താത്തതും ബന്ധുക്കളുടെ ആരോപണത്തിന്റെ സാധുത കൂട്ടുന്നു.
സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: