തിരുവനന്തപുരം : കിഫ്ബിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മന്ത്രിയെ നിയമസഭാ എത്തിക്സ് കമ്മിറ്റി വിളിച്ചു വരുത്തുന്നത്.
നിയമസഭയില്‍ വെയ്ക്കുന്നതിന് മുമ്പാകെ സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് അംഗങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി.സതീശന് എംഎല്‍എ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട തെളിവുകളും എംഎല്‍എ എത്തിക്സ് കമ്മിറ്റിക്ക്മുമ്പാകെ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുന്നതിനായാണ് എത്തിക്സ് കമ്മിറ്റി ധനമന്ത്രിയെ വിളിച്ചു വരുത്തുന്നത്.
ഇതുസംബന്ധിച്ച് നേരത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ധനമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ടില്‍ നാല് പേജ് അധികമായി ചേര്‍ത്തത് സംബന്ധിച്ചാണ് താന്‍ പ്രതികരിച്ചത്. ചട്ടലംഘനം നടത്തിയിട്ടില്ലെന്നുമാണ് തോമസ് ഐസക് നല്കിയ വിശദീകരണം. എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെയും ഇക്കാര്യം തന്നെ മന്ത്രി ആവര്‍ത്തിച്ചേക്കും. ഒമ്പതംഗ എത്തിക്സ് കമ്മിറ്റിയില്‍ ആറ് പേര് ഭരണപക്ഷ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: