പതിറ്റാണ്ടിന്റെ താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പുരസ്‌കാരങ്ങളില്‍ അവസാന റൗണ്ട് വരെ നിറഞ്ഞു നിന്ന കോഹ്ലി പതിറ്റാണ്ടിന്റെ താരത്തിന് പുറമെ 10 വര്‍ഷത്തെ മികച്ച ഏകദിന താരമായും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചു. ട്വിറ്ററിലൂടെയാണ് ഐസിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ഓസീസ് താരം സ്റ്റീവ് സ്മിത്തിനാണ് പതിറ്റാണ്ടിന്റെ ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ മികച്ച ട്വന്റി20 താരമായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ടില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്ലി അടിച്ച് കൂട്ടിയത് 94 അര്‍ധസെഞ്ചുറികള്‍. ഇരുപതിനായിരത്തിലധികം റണ്‍സും, 56.97 ശരാശരിയില്‍ നേടി. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ടീമില്‍ അംഗമായതും കോഹ്ലിക്ക് സഹായമായി.
പതിറ്റാണ്ടിന്റെ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പും, 2013 ചാമ്പ്യന്‍സ് ട്രോഫിയും, 2018ലെ ഓസ്ട്രേലിയ പരമ്പരയും മറക്കാനാകാത്ത നിമിഷങ്ങള്‍.
റെക്കോഡുകള്‍ നോക്കി കളിക്കാറില്ലെന്നും ടീമിന് പ്രയോജനം നല്‍കുകയാണ് പ്രധാനമെന്നും കോഹ്ലി പ്രതികരിച്ചു. ഓസ്ട്രേലിയയുടെ എലിസ പെറി വനിതകളുടെ പതിറ്റാണ്ടിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: