ഷിംല: പ്രധാനമന്ത്രി നരേന്ദ്രോദി ഒക്ടോബറില്‍ രാജ്യത്തിന് സമര്‍പ്പിച്ച ഹിമാചല്‍ പ്രദേശിലുള്ള റോത്തംഗിലെ തന്ത്രപ്രധാന അടല്‍ തുരങ്കപാത ഈ സീസണില്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായി മാറി. ഗതാഗതത്തിനായി തുറന്നു കൊടുത്തതിന് ശേഷം ആദ്യമായി, ഒരുദിവസം ഇതുവഴി കടന്നുപോകുന്ന വാഹങ്ങളുടെ എണ്ണത്തില്‍ ഞായറാഴ്ച ഏറ്റവുംവലിയ വര്‍ധന രേഖപ്പെടുത്തി.
5,450 വാഹനങ്ങളാണ് ഇരുവശത്തുനിന്നുമായി ഞായറാഴ്ച കടന്നുപോയത്. 2,800 ഓളം വാഹനങ്ങള്‍ മണാലിയില്‍നിന്ന് ലഹോൾ ഭാഗത്തേക്ക് പോയപ്പോള്‍ 2,650 വാഹനങ്ങള്‍ ലഹോളില്‍നിന്ന് എത്തി. തിങ്കളാഴ്ച ഇരുവശത്തുനിന്നുമായി അയ്യായിരത്തിലധികം വാഹനങ്ങള്‍ കടന്നുപോയി. മണാലിയില്‍നിന്ന് ലഡാക്കിലെ ലേയിലേക്കാണ് തുരങ്കപാത നിര്‍മിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവ തുരങ്കമാണിത്. തുരങ്കപാത തുറന്നതോടെ മണാലിക്കും ലേക്കും ഇടയിലുള്ള യാത്രാസമയം നാല് മണിക്കൂര്‍ കുറഞ്ഞു. യാത്രാ ദൂരം 46 കിലോമീറ്ററാണ് കുറഞ്ഞത്. സമുദ്രനിരപ്പില്‍നിന്ന് പതിനായിരത്തിലധിം അടി ഉയരത്തിലുള്ള തുരങ്കത്തിന് 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. തുരങ്കപാത തുറക്കുന്നതുവരെ വര്‍ഷത്തില്‍ ആറുമാസം മഞ്ഞുവീഴ്ച കാരണം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: