ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോയെന്ന വാര്‍ത്ത കോണ്‍ഗ്രസ് സ്ഥിരീകരിച്ചതിനിടെ വിമര്‍ശനുമായി ദല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍. പ്രക്ഷോഭം നടക്കുന്ന സ്ഥലം രാഹുല്‍ ഗാന്ധി ഇതുവരെ സന്ദര്‍ശിക്കുകയോ, കര്‍ഷകരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികെയ്ത് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കര്‍ഷകരുടെ ധര്‍ണയില്‍ എവിടെയെങ്കിലും രാഹുല്‍ ഗാന്ധി എത്തുകയോ, ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല… നമ്മുടെ പ്രതിപക്ഷം വളരെ ദുര്‍ബലമാണ്’.- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് രാഹുല്‍ വിദേശത്തേക്ക് പോയെ വാര്‍ത്ത സ്ഥിരീകരിച്ചത്. കുറച്ചുദിവസത്തേക്ക് രാഹുല്‍ ഗാന്ധി രാജ്യത്തിന് പുറത്തായിരിക്കുമെന്ന് ഞായറാഴ്ച പറഞ്ഞ അദ്ദേഹം പക്ഷെ എവിടേക്കാണ് പോയതെന്ന് വെളിപ്പെടുത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: