തിരുവനന്തപുരം: വിമാനത്താവള വികസനത്തിന് വേണ്ടിയുള്ള സ്ഥലമെടുക്കാനുള്ള സര്‍ക്കാര്‍ പദ്ധതി ചാക്കയിലെ ബ്രഹ്മോസ് എയ്റോ സ്പേസ് ലിമിറ്റഡിന് ഭീഷണിയാകുന്നു. ബ്രഹ്മോസിന്റെ നിയന്ത്രണത്തിലുള്ള സ്ഥലം ഏറ്റെടുക്കുമ്പോള്‍ പകരം സ്ഥലം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലങ്ങളില്‍ തീരുമാനം ഉണ്ടാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
വിമാനത്താവളവികസനത്തിന് വേണ്ടി സ്ഥലമെടുക്കുന്നത് രണ്ട് രീതിയിലാണ് പദ്ധതി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. വിമാനത്താവളത്തിലെ ടെര്‍മ്മിനലിനോട് അനുബന്ധിച്ച കാര്യങ്ങള്‍ക്കായി വയ്യാമൂലയിലെ 18 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതോടൊപ്പം ചാക്ക ഫയര്‍ഫോഴ്സ് പൂര്‍ണ്ണമായും എറ്റെടുത്ത് ബ്രഹ്മോസ് പ്രവര്‍ത്തിക്കുന്നയിത്ത് കെല്‍ടെക്കായിരുന്നപ്പോള്‍ ബ്രഹ്മോസിന് കൈമാറിയ 15.75 ഏക്കറില്‍ നിന്ന് 63 സെന്റും ഫയര്‍ഫോഴ്സില്‍ നിന്ന് ഡിആര്‍ഡിയ്ക്ക് കൈമാറിയ 4.5 ഏക്കറില്‍ നിന്ന് 80 സെന്റും ഏറ്റെടുക്കും.
ചാക്ക ആള്‍സെയിന്‍സ് റോഡ് ഐടിഐ സമീപത്തുള്ള ഗ്രന്ഥശാല റോഡ് വഴി അറപ്പുരവിളാകം കരിക്കകം പ്രദേശങ്ങളിലൂടെ ആള്‍സെയിന്‍സിസ് കോളേജിന് മുന്നില്‍ കൂടി ശംഖുംമുഖം റോഡുമായി ബന്ധപ്പെടുത്തുന്നതാണ് ഒരു പദ്ധതി. ആള്‍സെയിന്‍സിലും അറപ്പുരവിളാകത്തും റെയില്‍വേ ക്രോസ് ചെയ്ത് ഫ്ലൈഓവറോ ലെവന് ക്രോസിംഗോ നിര്‍മ്മിക്കും. ഐടിഐയുടെ കുറച്ച് ഹ്ഥലവും ഏറ്റെടുക്കും. ഇങ്ങനെ വന്നാല്‍ ഐടിഐയ്ക്ക് സമീപത്തെ കോളനി മുതല്‍ അറപ്പുരവിളാകം പ്രദേശങ്ങളിലെ അനവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ പ്രാദേശിക പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കും അതുകൊണ്ട് റോഡുള്‍പ്പെടെ ബ്രഹ്മോസിന്റെ സ്ഥലം ഏറ്റെടുക്കുകയെന്നതാണ് രണ്ടാമത്തെ പദ്ധതി.
ഇങ്ങനെ തീരുമാനിച്ചാല്‍ ബ്രഹ്മോസിന്റെ 6 ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതോടെ ബ്രഹ്മോസിന്റെ തുടര്‍ വികസനങ്ങള്‍ പാടെ നിലയ്ക്കുകയും ചെയ്യും. ബ്രഹ്മോസിന് സ്ഥലം നഷ്ടപ്പെടുന്നതോടെ ജിടിആര്‍ഇയുടെ മിസൈലില്‍ ഘടിപ്പിക്കുന്നതിനുള്ള സ്മാള്‍ ടര്‍ബോ ഫാന്‍ എന്‍ജിന്റെ നിര്‍മ്മാണം നിലയ്ക്കും. ഈ എന്ജിന് ബ്രഹ്മോസ് വികസിപ്പിച്ചെടുത്തതാണ്. ഡിആര്‍ഡിഒ എന്ജിന് നിര്‍മ്മിക്കാന്‍ ബ്രഹ്മോസിന് കരാറും നല്‍കുന്നതിന് പുറമെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഡിഫന്‍സ് 50 കോടിയോളം ബ്രഹ്മോസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ പ്ലാന്റ് നിര്‍മ്മിക്കുന്നതുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനിടയിലാണ് സ്ഥലമെടുപ്പ് വരുന്നത്.
ബ്രഹ്മോസിന് സ്ഥലം ഇല്ലാതായാല്‍ സ്മാള്‍ ടര്‍ബോഫാന്‍ എന്ജിന് നിര്‍മ്മിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മ്മാണം നടക്കുകയില്ല. ഇതോടെ ഡിആര്‍ഡിഒ നല്കിയ കരാര്‍ ബ്രഹ്മോസിന് നഷ്ടപ്പെടുന്നതിന് പുറമെ ഇവിടെയുണ്ടാകേണ്ട തൊഴിലവസരങ്ങളും ഇല്ലാതാകുമെന്നതാണ് വസ്തുത. വിമാനത്താവള റണ്‍വേ സുരക്ഷയ്ക്കായി റണ്‍വേയില്‍ നിന്നും ഇരുവശത്തേയ്ക്കും 150 മീറ്റര്‍ വേണം ഇതിനായിട്ടാണ് ബ്രഹ്മോസ് ഉള്‍പ്പെടെയുള്ളവ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് പിഡബ്ലിയുഡി, ബ്രഹ്മോസ് അധികൃതരുമായി ചര്‍ച്ച നടന്നു. വരുന്ന 30 ന് ചീഫ് സെക്രട്ടറിയുടെ സാനിധ്യത്തില്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് ജനുവരി ആദ്യവാരം മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് അന്തിമ തീരുമാനം വരുകയെന്നാണ് പറയുന്നത്.
സ്ഥലമേറ്റെടുക്കുമ്പോള്‍ ബ്രഹ്മോസിന്റെ വികസനത്തിന് അനുചിതമായ സ്ഥലം സര്‍ക്കാര്‍ നല്‍കണം. അല്ലെങ്കില്‍ സംസ്ഥാനത്തുണ്ടാകേണ്ട വലിയ വികസനമാണ് നഷ്ടപ്പെടുന്നത്. കാലങ്ങളായുള്ള തൊഴിലില്ലായ്മ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കൊറോണ രോഗം വന്നതോടെ തൊഴിലില്ലായ്മയുടെ വ്യാപ്തിയും വര്‍ദ്ധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: