ജറുസലേം: ഇറാനെ ലക്ഷ്യമാക്കി ഇസ്രയേലിന്റെ മുങ്ങിക്കപ്പല്‍ സൂയസ് കനാല്‍ കടന്നുവെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മുങ്ങിക്കപ്പല്‍ സൂയസ് താണ്ടിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ഇക്കാര്യം രാജ്യത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇസ്രയേലിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേലിന്റെ നീക്കത്തിന് പിന്തുണയുമായി അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ പേര്‍ഷ്യന്‍ കടലിടുക്കിലും എത്തിയിട്ടുണ്ട്. ഡിസംബര്‍ 21 ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊഹാവി ഇസ്രയേലിനെ ആക്രമിക്കുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണാത്മക നീക്കങ്ങള്‍ക്കെതിരെ ജൂത രാഷ്ട്രം ശക്തമായി പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തിരുന്നു.
ഐഡിഎഫ് നാവികസേനയുടെ മുങ്ങിക്കപ്പല്‍ സൗദി അറേബ്യയുടെ മറുവശത്ത് സ്ഥിതിചെയ്യുന്ന പേര്‍ഷ്യന്‍ ഗള്‍ഫിനെ അഭിമുഖീകരിച്ചതായി അറബ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി കാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ വാര്‍ഷികത്തില്‍ ഇറാന് ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് മെസാദ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഗൈഡഡ്-മിസൈല്‍ മുങ്ങിക്കപ്പലായ യുഎസ്എസ് ജോര്‍ജിയ മൂന്നുദിവസം മുമ്പ് തന്നെ ഹോര്‍മുസ് കടലിടുക്ക് വഴി പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് എത്തിതതായി യുഎസ് നാവികസേന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: