കൊച്ചി: കേരളത്തിന്റെ പൊതുഗതാഗതത്തില്‍ സാധാരണജനങ്ങല് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബസ്, ഓട്ടോറിക്ഷ, ടൂറിസ്റ്റ് ബസ്, ടാക്സി മേഖലയിലെ തൊഴിലാളികളെയും തൊഴിലുടമകളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബി.എം.എസ്സ് 19-ാം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടവശ്യപ്പെട്ടു.
കേരളത്തിലെ മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ കുടുംബം പോറ്റാന്‍ കഷ്ടപ്പെടുകയാണ്. നാടാകെ പടര്‍ന്നു പിടിച്ച മഹാമാരി ഈ മേഖലയിലെ തൊഴിലാളികളെയും ഉടമകളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ക്ഷേമബോര്‍ഡ് ചെറിയ സഹായം നല്‍കിയെങ്കിലും ഇത് തൊഴിലാളികളുടെ പ്രതിസന്ധിക്ക് ഒരു പരിഹാരമാകുവാന്‍ സാധിച്ചിട്ടില്ല. ഒന്നാം പ്രളയത്തിന്റെയും രണ്ടാം പ്രളയത്തിന്റെയും കഷ്ടതകളില്‍ നിന്ന് തൊഴിലാളികള്‍ കരകയറി വരുന്നതിനിടയിലാണ് ലോകത്തെ ആകമാനം പിടിച്ചുലച്ച കോവിഡ്-19 മഹാമാരി ഉണ്ടായത്. ഇതുമൂലം കേരളത്തിലെപ്രൈവറ്റ് ബസ് വ്യവസായത്തിലെ തൊഴിലാളികളും തൊഴിലുടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.
നൂറ് കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടു. ജോലിയുള്ള തൊഴിലാളികളെ സംബന്ധിച്ച് കിട്ടിക്കൊണ്ടിരുന്ന വേതനത്തിന്റെ പകുതിപോലും കിട്ടാത്ത സാഹചര്യമാണ്. ആയിരക്കണക്കിന് പ്രൈവറ്റ് ബസുകള്‍ കേരളത്തില്‍ സര്‍വ്വീസ് നടത്തിക്കൊമ്ടിരിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പകുതിയിലധികം ബസുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ടൂറിസ്റ്റ് ടാക്സികളും ബസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സി ഫോം കൊടുത്ത് കയറ്റിയിട്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. ടിക്കറ്റ് നിരക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഓരോ ദിവസവും യാത്രാക്കാരുടെ കുറവുമൂലം വാഹനഉടമകളും വാഹനത്തിന്റെ സി.സി. അടക്കാന്‍ ഗതിയില്ലാതെ ബുദ്ധിമുട്ട് നേരിടുകയാണ്.
കേരളത്തിലെ അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ മറ്റു ജോലികള്‍ കിട്ടാത്ത സാഹചര്യത്തില്‍ തങ്ങളുടെ കിടപ്പാടം പണയം വച്ചും മറ്റും ബാങ്കുകളില്‍ നിന്നു ലോണെടുത്തും ഓട്ടോറിക്ഷ വാങ്ങി ഉപജീവനം മാര്‍ഗ്ഗം കണ്ടെത്തിയ തൊഴിലാളികളെ പോലീസും ആര്.ടി.ഒ. ഉദ്യോഗസ്ഥരും അന്യായമായ ഫൈന്‍ ഈടാക്കി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്.. കോവിഡ്മൂലം ഓട്ടോറിക്ഷ മേഖലയിലെ തൊഴിലാളികള്‍ വാഹനത്തിന്റെ ലോണടക്കാനും അന്നന്നത്തെ അന്നത്തിനുള്ള പണമില്ലാതെ ആത്മഹത്യയുടെ വക്കിലാണ്. ടൂറിസം മേഖലയുടെ തകര്‍ച്ചമൂലം ടൂറിസ്റ്റ് ബസ്, ടാക്സി, ജീപ്പ് മേഖല തൊഴിലാളികള്‍ക്ക് കഴിഞ്ഞ 9 മാസക്കാലമായി ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതുമൂലം ഈ മേഖല തൊഴിലാളികളും കൊടിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ബി.എം.എസ്സ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: