കൊച്ചി: കേരളത്തില്‍ ജ്യോതിഷ സര്‍വ്വകലാശാലയും പഠന ഗവേഷണകേന്ദ്രവും സ്ഥാപിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളമമെന്ന് ബി.എം.എസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
പൊതുജീവിതത്തില്‍ ജ്യോതിഷത്തിന്റെ പ്രചാരം ഏറിവരുന്നതിനോടൊപ്പം തന്നെ ഈ ശാസ്ത്രശാഖയെ പരിഹസിക്കാനും അവഹേളിക്കാനും അന്ധവിശ്വാസമെന്ന് പറഞ്ഞ് താഴ്ത്തിക്കെട്ടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നുള്ളത് വസ്തുതയാണല്ലോ. വര്ഷങ്ങളോളമുള്ള പഠനവും ആത്മാര്‍ത്ഥമായ പരിശ്രമവും നിരീക്ഷണപരതയും ഊഹാപോഹപടുത്വവും കൊണ്ടുമാത്രമേ ജ്യോതിശ്ശാസ്ത്രത്തിന്റെ പൊരുളും മഹത്വവും പ്രസക്തിയും മനസ്സിലാക്കാന്‍ കഴിയൂ എന്തിനേയും തള്ളിക്കളയാനും പുച്ഛിക്കാനും എളുപ്പമാണ്. അതിന് അറിവ് വേണമെന്നില്ല ഏതുവിഷയവും സ്വയത്തമാക്കണമെങ്കില് പഠനവും പരിശ്രമവും വേണം. അതിനു മുതിരാതെ, കുരുടന് ആനയെ വര്‍ണ്ണിച്ചതുപോലെ അറ്റവും മൂലയും വായിച്ചിട്ട് ഇതാണോ ജ്യോതിഷം എന്ന് ചോദിക്കുന്നവരോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ. ഇത്തരക്കാരെയാണ് അന്ധവിശ്വാസികളെന്നു വിളിക്കേണ്ടത്. ഇവരുടെ അന്ധമായ അവിശ്വാസം അത്യന്തം അപകടകരമാണ്.
ജ്യോതിഷത്തെയും ജ്യോതിഷികളെയും പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്ക്, രാജ്യത്തെ പരമോന്നത കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍, കനത്ത പ്രഹരം ഏല്‍പ്പിച്ചിട്ടുമുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്, രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ ജ്യോതിഷ പഠനത്തിനായി ജ്യോതിര്‍ വിജ്ഞാന് എന്ന പേരില്‍ ബിരുദ, ബിരുദാനന്തര പി.എച്ച്.ഡി. കോഴ്സുകള്‍ തുടങ്ങുവാന്‍ 2001-ല്‍ അപേക്ഷ ക്ഷണിക്കുകയുണ്ടായി. ഇതിനെ ചോദ്യം ചെയ്ത് ആന്ധ്രാപ്രദേശ് ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത പൊതു താല്‍പ്പര്യ ഹര്ജിയിന്മേല് 27.04.2001-ല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ശ്രദ്ധേയമാണ്. പ്രസ്തുത ഹര്‍ജി കോടതി നിരൂപാധികം തള്ളുകയാണുണ്ടായത്. ഈ വിധിക്കെതിരെ സുപ്രീംകോടതിയില്‍ (P.N. Bhargava Vs UGC appeal No. 5886 of 2002) സമര്‍പ്പിച്ച അപ്പീല്‍ 05.05.2004-ലെ ഉത്തരവിലൂടെ കോടതി ചെലവു സഹിതം തള്ളുകയുണ്ടായി. സമാനമായ മറ്റൊരു കേസ് (W.P. No. 13540 of 2001) മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുകയും കോടതി പ്രസ്തുത കേസും തള്ളുകയാണുണ്ടായത്.
ഈ പശ്ചാത്തലത്തില്‍ ഭാരതീയ ജ്യോതിശാസ്ത്രത്തെയും ജ്യോതിഷികളെയും അടച്ചാക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ നമ്മുടെ ശക്തമായപ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. വേദാംഗപ്രധാനവും മഹത്തരവുമായ ഈ വിജ്ഞാനശാഖയെ അന്ധവിശ്വാസമെന്ന് മുദ്രകുത്തി ഇകഴ്ത്തി കാട്ടാനുള്ള ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും അതിനെ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുത്തു തോല്പ്പിക്കുകതന്നെ വേണം. അതോടൊപ്പം ഈ ശാസ്ത്രത്തിന്റെ അസ്തിത്വവും ഗരിമയും മഹിമയും ജ്യോതിഷ വിശ്വാസികളായ ജനസമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഭാരതീയ ജ്യോതിഷ വിചാര സംഘം ആ ഉത്തരവാദിത്വം ധാര്‍മ്മികമായി ഏറ്റെടുക്കുന്നു. ജ്യോതിഷത്തിന്റെ ശാസ്ത്രീയത ഗവേഷണപരമായി തെളിയിക്കുന്നതിന് കേരളത്തിന് വെളിയില്‍ നിരവധി യൂണിവേഴ്സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപ്രകാരം പ്രവര്‍ത്തിക്കുന്നതിന് കേരളത്തിലും ഒരു സര്‍വ്വകലാശാലയും ഗവേഷണകേന്ദ്രവും സ്ഥാപിക്കുന്നതിന് സംസ്ഥാന ഗവണ്മെന്റും കേന്ദ്രഗവണ്മെന്റിന്റെ മാനവശേഷി മന്ത്രാലയവും ആവശ്യമായ നടപടികള്‍ കൈക്കൊള്ള് ബി.എം.എസ് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: