ന്യൂദല്‍ഹി: ഭീകരനായ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ള മലയാളി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അബ്ദുള്‍ മജീദ് കുട്ടിയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് നേരത്തെ പുറത്തിറക്കിയിരുന്നു് തുടര്‍ന്ന് 24 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അബ്ദുള്‍ മജീദിനെ അറസ്റ്റ് ചെയ്തത്.
1997 ലെ റിപ്പബ്ലിക് ദിനത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താനായിട്ട പദ്ധതിയില്‍ ഇയാളും പങ്കാളിയാണ്. പാക്കിസ്ഥാന് ഏജന്‍സിയുടെ റിമോര്‍ട്ടായി പ്രവര്‍ത്തിച്ചത് അബ്ദുള്‍ മജീദാണെന്നും കണ്ടെത്തിയിരുന്നു.
പാക്കിസ്ഥാനില്‍ നിന്നും ദാവൂദ് ഇബ്രാഹിം അയച്ച സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അബ്ദുള്‍ മജീദ് കുട്ടിക്കെതിരെയുള്ള കേസ് നിലവിലുണ്ട്. ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് അബ്ദുള്‍ മജീദ് ഒളിവില്‍ കഴിഞ്ഞിരുന്നത്. മിന്നല്‍ ഓപ്പറേഷനിലൂടെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇദേഹത്തെ ഉടന്‍ തന്നെ ദല്‍ഹിയില്‍ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: