Categories: Kerala

ആര്യയല്ല രാജ്യത്തെ പ്രായം കുറഞ്ഞ മേയര്‍; ആ റെക്കോര്‍ഡ് ബിജെപിയുടെ സുമന്‍ കോലിക്ക്

രാജസ്ഥാനിലെ ഭരത്പൂര്‍ കോര്‍പറേഷന്‍ മേയര്‍ ആവുമ്പോള്‍ ബിജെപിയുടെ സുമന്‍ കോലിക്ക് പ്രായം 21 വയസ്സ്, 3 മാസം

Published by

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആയി സിപിഎം പ്രഖ്യാപിച്ച ആര്യാ രാജേന്ദ്ര ന്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആണെന്നത് തെറ്റ്. ബിജെപിയുടെ സുമന്‍ കോലിയുടെ പേരിലാണ് ആ റിക്കോര്‍ഡ്. 27 -ാം വയസ്സില്‍ നാഗപ്പൂര്‍ മേയറായിരുന്ന മു്ന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റിക്കോര്‍ഡ് ആര്യ മറികടന്നു എന്നുമൊക്കെയായിരുന്നു പ്രചരണം.. 11 വര്‍ഷം മുന്‍പ് 2009ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ കോര്‍പറേഷന്‍ മേയര്‍ ആവുമ്പോള്‍ ബിജെപിയുടെ സുമന്‍ കോലിക്ക് പ്രായം 21 വയസ്സ്, 3 മാസം.

ആര്യാ രാജേന്ദ്രന്റെ പ്രായം 21 വയസ്സും 11 മാസവും. കൊല്ലം മേയറായിരുന്ന സബിത ബീഗം, നവ മുംബയ് മേയറായ സഞ്ജീവ് നായിക് എന്നിവര്‍ 23-ാം വയസ്സില്‍ നഗര പിതാക്കന്മാരായി

Name Corporation State Age Year Party
Suman Kolide Andi Bharatpur Rajasthan 21Yrs, 3 months 2009 BJP
Arya Rajendran[ Thiruvananthapura Kerala 21 Yrs, 11 months 2020 CPI(M)
Sabitha Beegam Kollam Kerala 23 2000 CPI(M)
Sanjeev Ganesh Naik Navi Mumbai Maharashtra 23 1995 NCP
Devendra Fadnavis Nagpur Maharashtra 27 1997 BJP
Nuthan Rathore Firozabad Uttar Pradesh 31 2017 BJP
Tasneem Bano Mysore Karnataka 31 2020 Janata Dal
Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by