തിരുവനന്തപുരം : മെയ് ആദ്യ വാരത്തോടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൊറോണ വൈറസ് രോഗ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാലാണ് രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടാവും. കഴിഞ്ഞ തവണത്തേക്കാള്‍ 15,000 പോളിങ് സ്റ്റേഷനുകള്‍ അധികമുണ്ടാവും. മെയ് 31നകം ഫലം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇത്തവണ 80 വയസ്സിനുമുകളില്‍ പ്രായം ഉള്ള പരസഹായം ഇല്ലാതെ നടക്കാന്‍ സാധിക്കാത്തവര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് തന്നെ അപേക്ഷിക്കണം ഇവര്‍ക്ക് തപാല്‍ വഴി അയച്ചു നല്‍കും.
വോട്ട് രേഖപ്പെടുത്തിയ ശേഷം അത് അധികൃതര്‍ക്ക് തപാല്‍ വഴി തന്നെ തിരിച്ച് അയച്ചുനല്‍കാം. ഇതുമായി ബന്ധപ്പെട്ട് 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ കണക്ക് വിവരങ്ങള്‍ തയ്യാറാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: