ന്യൂദല്‍ഹി: പേസര്‍ ജസ്പ്രീത് ബുംറ ഈ വര്‍ഷം ഏറ്റവും അധികം പ്രതിഫലം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി. നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് ബുംറ നേട്ടം സ്വന്തമാക്കിയത്. 1.38 കോടി രൂപയാണ് ബുംറ ഈ വര്‍ഷം സമ്പാദിച്ചത്.
ബിസിസിഐയുടെ എ പ്ലസ് വിഭാഗത്തിലാണ് ബുംറ ഉള്‍പ്പെടുന്നത്. വാര്‍ഷിക കരാര്‍ ഫീ ഉള്‍പ്പെടാതെയാണ് ബുംറ 1.38 കോടി സമ്പാദിച്ചത്. ഈ വര്‍ഷം നാല് ടെസ്റ്റും ഒമ്പത് ഏകദിനങ്ങളും എട്ട് ടി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിന് പതിനഞ്ച് ലക്ഷവും ഏകദിനത്തിന് ആറു ലക്ഷവും ടി 20 ക്ക് മൂന്ന് ലക്ഷവും വീതം ബുംറയ്‌ക്ക് ലഭിക്കും.
വിരാട് കോഹ്‌ലിക്ക് ഈ വര്‍ഷം 1.29 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. ഈ വര്‍ഷം മൂന്ന് ടെസ്റ്റും ഒമ്പത് ഏകദിനങ്ങളും പത്ത് ടി 20 മത്സരങ്ങളുമാണ് കളിച്ചത്. ബോക്‌സിങ് ഡേ ടെസ്റ്റ് കളിച്ചിരുന്നെങ്കില്‍ കോഹ്‌ലി ബുംറയെ മറികടന്നേനേ. 96 ലക്ഷം രൂപ നേടിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: