ബാംബോലിം: ഐഎസ്എല്‍ ഏഴാം സീസണില്‍ മഞ്ഞപ്പട ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇതില്‍ മൂന്ന് മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങി. മുന്ന് മത്സരങ്ങള്‍ സമനിലയായി. ഇതുവരെ ജയിക്കാന്‍ കഴിയായെ പോയ ബ്ലാസ്റ്റേഴ്സ് ആദ്യ വിജയത്തിനായി വീണ്ടും ബൂട്ടുകെട്ടുകയാണ്. ശക്തരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30ന് ജിഎംസി സ്റ്റേഡിയത്തില്‍ കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഹൈദരാബാദ് എഫ്സിയും ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ട് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങിയ അവര്‍ പോയിന്റ് നിലയില്‍ ബ്ലാസ്റ്റേഴ്സിനെക്കാള്‍ മുന്നിലാണ്. ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്ത്. അതേസമയം ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റുമായി ഒമ്പതാം സ്ഥാനത്തും.
ഗോളുകള്‍ വഴങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഒരു പ്രധാന പ്രശ്നം. മുന്നേറ്റ നിരയ്ക്കും ഇതുവരെ അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ ഇതുവരെ 54 ഷോട്ടുകളാണ് തൊടുത്തുവിട്ടത്. മറ്റ് ടീമുകളെ അപേക്ഷിച്ച് ഇത് വളരെ കൂറവാണ്. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പിന്നാക്കമാണ്.
ഞങ്ങള്‍ പുരോഗതി കൈവരിച്ചുവരുകയാണ്. ഇന്ന് ഹൈദരാബാദിനെതിരെ മികച്ച കളി പുറത്തെടുക്കുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് കിബു വിക്കുന പറഞ്ഞു. ദുര്‍ബലമായ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം മുതലാക്കി വിജയത്തിലേക്ക് പിടിച്ചുകയറാനുള്ള ഒരുക്കത്തിലാണ് െൈഹദരാബാദ് എന്ന് പരിശീലകന് മാനുവല്‍ മാര്‍ക്വസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: