മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പുതിയ ഉദ്യോഗത്തിന് അവസരം ലഭിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ക്രയവിക്രയങ്ങളില്‍ സാമ്പത്തികനേട്ടം കുറയും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ആര്ഭാടങ്ങള്ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധ വേണം. അനാവശ്യ ചിന്തകള്‍ ഉപേക്ഷിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പദ്ധതികള്‍ക്ക് അനുകൂല സാഹചര്യമുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. സന്ധിസംഭാഷണം വിജയിക്കും. ആത്മവിശ്വാസവും കാര്യനിര്‍വ്വഹണശേഷിയും വര്‍ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. നടപടിക്രമങ്ങളില്‍ കൃത്യത പാലിക്കും. ജീവിതപങ്കാളിയുടെ വാക്കുകള്‍ യുക്തമായ തീരുമാനങ്ങള്‍ കൈെക്കാള്ളാന്‍ ഉപകരിക്കും. കടംകൊടുത്ത സംഖ്യ തിരിച്ചുകിട്ടും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
വിജ്ഞാനം ആര്‍ജ്ജിക്കാനും പകര്‍ന്നുകൊടുക്കാനും അവസരമുണ്ടാകും. തൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗക്കയറ്റം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
അസമയത്തെ യാത്രകള്‍ കഴിവതും ഒഴിവാക്കണം. ആത്മവിശ്വാസത്തോടെ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യ
പ്രാപ്തിയുണ്ടാകും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പുരോഗതിയുണ്ടാകും. സങ്കീര്‍ണ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. അന്യരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടരുത്.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യ്രപാ
പ്തിയുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ പരിഗണിക്കും. ജാമ്യം നില്‍ക്കരുത്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
കര്മമേഖലയില് പുരോഗതിയുണ്ടാകും. അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടാന്‍ അവസരമുണ്ടാകും. പൂര്‍വ്വികസ്വത്ത് വില്ക്കാന് തീരുമാനിക്കും. ജോലിയില്‍ സമ്മര്‍ദ്ദവും യാത്രാക്ലേശവും വര്‍ധിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാ
പ്തത ആര്‍ജിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
നിര്‍ത്തിവച്ച പദ്ധതികള്‍ പുനരാരംഭിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. സഹജമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും. ദുരാഗ്രഹങ്ങള്‍ അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
പാരമ്പര്യ വിജ്ഞാനം ആര്‍ജ്ജിക്കാന്‍ അവസരമുണ്ടാകും. വാഹന ഉപയോഗത്തില്‍ വളെര ശ്രദ്ധ വേണം. സമീപനത്തില്‍ ഔചിത്യം
പാലിക്കും. ബന്ധുസഹായമുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
പ്രതികാരബുദ്ധി ഉപേക്ഷിക്കും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. മാര്‍ഗ്ഗതടസങ്ങള്‍ നീങ്ങും. ആശയങ്ങള്‍ അനുഭവത്തില്‍ വന്നുചേരും. ഹൃസ്വകാല പാഠ്യപദ്ധതികളില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: