കാഠ്മണ്ഡു: നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള അഭിപ്രായ വ്യത്യാസം പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് പോകാതെ പരിഹരിക്കാന്‍ ഇടപെടലിനൊരുങ്ങി ചൈന. പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത സംഘം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തും. പ്രസിഡന്റ് ഷി ജിങ് പിങിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാലംഗ സംഘം നേപ്പാളില്‍ എത്തുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗം സഹമന്ത്രിയാകും നേപ്പാളില്‍ എത്തുന്ന ചൈനീസ് സംഘത്തെ നയിക്കുക. ഇവര്‍ ശര്‍മ ഒലി, പ്രചണ്ഡ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും. നേപ്പാളിലെ ചൈനീസ് സ്ഥാനപതി ഹോ യാന്‍കി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഇടപെടല്‍ ഫലം കണ്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: