പുതുവര്‍ഷത്തില്‍ കെ ജി എഫ് 2 ന്റെ ടീസര്‍ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ജനുവരി 8ാം തീയതി ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക ചാനലിലാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തില്‍ അധീരയെന്ന വില്ലനായി എത്തുക. കര്‍ണാടകത്തിലെ കോലാര്‍ സ്വര്‍ണ ഖനികളുടെ ചരിത്രം പറയുന്ന സിനിമയാണ് കെ.ജി.എഫ്. മൂന്നുഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2018 ഡിസംബര്‍ 21 നാണ് തീയേറ്ററുകളില്‍ എത്തിയത്. ഹിന്ദിക്കു പുറമെ മലയാളമുള്‍പ്പെടെ നാല് തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.
1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെ ജി എഫിന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭുവന് ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
കന്നഡയില്‍ ഇതുവരെ നിര്മിക്കപ്പെട്ടതില് ഏറ്റവും ചെലവു കൂടിയ ചിത്രമായിരുന്നു കെ.ജി.എഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥ പറഞ്ഞു പോയ ആദ്യ ഭാഗത്തിലെ യാഷിന്റെ പ്രകടനം പ്രേക്ഷകരെ ഹരം കൊളളിച്ചവയായിരുന്നു. ശ്രീനിധി ഷെട്ടിയാണ് ആദ്യ ഭാഗത്തിലെ നായിക. അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: