തിരുവനന്തപുരം: കാരണക്കോണത്ത് വീട്ടമ്മ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പൊലീസ്. ത്രേസ്യാപുരം സ്വദേശി 51 കാരി ശാഖാകുമാരി ആണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി 26 കാരനായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്.
ഇന്ന് പുലര്‍ച്ചെയാണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ ശാഖാകുമാരിയെ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ച സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പുലര്‍ച്ചെ ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റതാ ണെന്നാണ് അരുണ്‍ പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്ക് സംശങ്ങള്‍ തോന്നുകയും അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് പൊലീസ് ആശുപത്രിയില്‍നിന്ന് അരുണിനെ കസ്റ്റഡിയിലെടുത്തത്.അരുണിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.അതേസമയം ശാഖാകുമാരിയുടെ ബന്ധുക്കള്‍ അരുണിനെതിരെ രംഗത്ത് വന്നു.ക്രിസ്മസ് അലങ്കാര ലൈറ്റുകള്‍ സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: