ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്): കൊറോണയെ പേടിക്കേണ്ടെന്നും ദേവാലയങ്ങളിൽ പോയി പ്രാർത്ഥിച്ചാൽ മതിയെന്നും പ്രസംഗിച്ച പാസ്റ്ററുടെ അച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ചു. പാസ്റ്ററെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. ഫോര്‍ട്ടവര്‍ത്ത് സെക്കന്റ് മൈല്‍ ചര്‍ച്ച് പാസ്റ്റര്‍ ടോഡ് ഡണിന്റെ 84ഉം, 74ഉം വയസ്സ് പ്രയമുള്ള മാതാപിതാക്കള്‍ മിനിട്ടുകള്‍ ഇടവിട്ട് മരിച്ചത്.
മരിച്ച മാതാപിതാക്കള്‍ മകന്റെ ചര്‍ച്ചിലെ അംഗങ്ങളായിരുന്നു. ‘ഫെയ്‌ത്ത് ഓവര്‍ ഫിയര്‍’ എന്നതായിരുന്ന ചര്‍ച്ചില്‍ പ്രസംഗത്തിനിടെ അംഗങ്ങള്‍ക്ക് ധൈര്യം നല്‍കുന്നതിന് സ്ഥിരം നടത്തിയിരുന്ന പ്രസംഗം. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ അമേരിക്കയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ഇടതുപക്ഷ ഗൂഡാലോചനയാണെന്നാണ് പാസ്റ്റര്‍ സോഷ്യല്‍ മീഡിയായിലൂടെ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് തനിക്കത് തിരുത്തേണ്ടി വന്നുവെന്ന് പാസ്റ്റർ പറഞ്ഞു.
മാതാപിതാക്കളടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് പാസ്റ്റര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. മാതാപിതാക്കള്‍ നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നതായും, പുറത്തേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിച്ചിരുന്നതായും പാസ്റ്റര്‍ പറഞ്ഞു. മാസ്‌ക് ധരിക്കുന്നതില്‍ നിന്നും ഞാന്‍ ആരേയും നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും പാസ്റ്റര്‍ പറയുന്നു. ദൈവവചനത്തില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും എന്റെ മാതാപിതാക്കളെ ഒരു ദിവസം കാണണമെന്നും പാസ്റ്റര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: