ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ ആറു സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവര്‍ പ്രശസ്തിക്കായി ഇപ്പോള്‍ ഇവന്റ് മാനേജ്‌മെന്റില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ രാഷ്‌ട്രീയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ലെന്നും മോദി പറഞ്ഞു. മോദിസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഗുണവശങ്ങള്‍ അദ്ദേഹം വിദീകരിച്ചു. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡുവായ 18,000 കോടി രൂപ പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് കൈമാറി.
ബംഗാളില്‍ കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുകൊണ്ട് മമതാ ബാനര്‍ജി സര്‍ക്കാര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്ന് മോദി പറഞ്ഞു. കേന്ദ്രത്തിന്റെ നേരിട്ടുള്ള പണകൈമാറ്റ പദ്ധതിയുടെ ഗുണഭോക്തക്കളാകാന്‍ സംസ്ഥാനത്തെ 70 ലക്ഷത്തിലധികം വരുന്ന കര്‍ഷകരെ ബംഗാള്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി(എപിഎംസി)യെക്കുറിച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നത്.
എപിഎംസികളോ ചന്തകളോ കേരളത്തില്‍ ഇല്ല. എന്തുകൊണ്ടാണ് കേരളത്തില്‍ പ്രക്ഷോഭം നടക്കാത്തതെന്നും പ്രധാനമന്ത്രി ചോദിച്ചു. എന്തുകൊണ്ടാണ് അവിടെ അങ്ങനെയൊരു മുന്നേറ്റം നടത്താത്തത്. പഞ്ചാബിലെ കർഷകരെ മാത്രമാണ് വഴിതെറ്റിക്കുന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തുച്ഛമായ വരുമാനം ലഭിച്ചിരുന്ന 80 ശതമാനത്തിലധികം വരുന്ന പാവപ്പെട്ട കര്‍ഷകര്‍ക്ക് കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: