കൊച്ചി: കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലെ ആന്‍ഡ്രോത്ത് ദ്വീപിലേക്കും തിരിച്ചും നടത്തുന്ന സമുദ്ര പര്യവേക്ഷണത്തിന് തുടക്കമായി.
ദക്ഷിണ നാവിക കമാന്ഡ്ന്റെ കീഴില്‍ കൊച്ചിയിലെ ഓഫ് ഷോര്‍ സമുദ്ര പര്യവേഷണ ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. യുവാക്കളായ നാവിക സേനാംഗങ്ങള്‍ക്കിടയില്‍ സാഹസിക മനോഭാവം വളര്‍ത്താനും, സമുദ്ര പര്യവേഷണ ശേഷികള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ദക്ഷിണ നാവിക കമാന്‍ഡ് ഇന്റെ ചീഫ് ഓഫ് സ്റ്റാഫ് റെയര്‍ അഡ്മിറല്ആന്റണി ജോര്‍ജ് ആണ് കൊച്ചിയിലെ നാവിക ആസ്ഥാനത്തുനിന്ന് ഇന്ത്യന്‍ നാവിക സേന യാനമായബുള്ബുള്ന്റെ യാത്രയ്ക്ക് തുടക്കമിട്ടത്.
ലോകത്തെവിടെയും ഏതു സാഹചര്യത്തിലും യാത്ര ചെയ്യാന്‍ സാധിക്കുന്ന LC-40 യാനമായ ഐഎന്‍എസ് വി ബുള്ബുള്ളിന് 40 അടി നീളമുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പുതുച്ചേരിയിലെ അള്‍ട്രാമറീന്‍ യോട്ട് പ്രൈവറ്റ് ലിമിറ്റഡ് ആണ് യാനം നിര്‍മ്മിച്ചത്.
22,000 നോട്ടിക്കല്‍ മൈല്‍ സമുദ്ര പര്യവേഷണ പരിചയമുള്ള ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ക്യാപ്റ്റന്‍ അതുല്‍ സിന്‍ഹയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. സംഘത്തില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പേരുണ്ട്. 400 നോട്ടിക്കല്‍ മൈലിലേറെ ദൂരം താണ്ടിയ ശേഷം ഡിസംബര്‍ 28ന് കൊച്ചിയില്‍ യാത്രക്ക് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: