പമ്പ : ശബരിമല മണ്ഡലപൂജയ്‌ക്കായി തങ്കഅങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര ഇന്ന് പമ്പയില്‍ എത്തിച്ചേരും. ഉച്ചയ്‌ക്കാണ് തങ്കഅങ്കി ഘോഷയാത്ര പമ്പയിലെത്തുക. വൈകുന്നേരം മൂന്ന് മണി വരെ പമ്പയില്‍ ഭക്തര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിന് അനുമതിയുണ്ട്. വൈകിട്ട് ആറരയ്‌ക്ക് സന്നിധാനത്ത് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.
മൂന്ന് മണിയോടെ തങ്കഅങ്കി പ്രത്യേക പേടകത്തിലാക്കി ന്നിധാനത്തേക്ക് കൊണ്ടു പോകും. ശരംകുത്തിയില്‍ വെച്ച് തങ്കഅങ്കിക്ക് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആചാരപരമായ വരവേല്‍പ്പ് നല്‍കും. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഇന്ന് ഉച്ചയ്‌ക്ക് മല കയറുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് ശേഷം തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല.
ശനിയാഴ്ച മണ്ഡലപൂജ. മണ്ഡലപൂജ കഴിഞ്ഞ് രാത്രി 9 മണിയ്‌ക്ക് ഹരിവരാസനം ചൊല്ലി നട അടയ്‌ക്കും. മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ 30 ന് വീണ്ടും നട തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: