Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇടതു-ജിഹാദി മനസ്സിന്റെ അന്തര്‍ധാര

ഈ സിദ്ധിയുടെ പിന്നാമ്പുറത്തൊരു ഇടതു-ജിഹാദി മനസ്സ് ഒളിച്ചിരിപ്പുണ്ട്. ചില പ്രത്യേക നിമിഷങ്ങളില്‍ മാളത്തില്‍ നിന്നത് തലപൊക്കും. യുവകമ്മ്യൂണിസ്റ്റുകളും യുവ ആദര്‍ശ കോണ്‍ഗ്രസുകാരും ഈ മത്സരത്തിലുണ്ട്. തങ്ങളും മോശക്കാരല്ലെന്നു തെളിയിക്കാന്‍ മറ്റു പല രാഷ്‌ട്രീയക്കാരും സിനിമക്കാരും ഇക്കാര്യത്തില്‍ പെടാപ്പാടു പെടുകയാണ്.

ഇ.എന്‍.നന്ദകുമാര്‍ by ഇ.എന്‍.നന്ദകുമാര്‍
Dec 25, 2020, 05:19 am IST
in Article

പൂര്‍വ്വസൂരികളുടെ കര്‍മഫലമോ ദേശത്തിന്റെ സുകൃതഫലമോ എന്തെന്നറിയില്ല, മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത പാരമ്പര്യത്തിനും പരിസ്ഥിതിയ്‌ക്കും കാലാവസ്ഥയ്‌ക്കും മലയാളി  ഉടമകളായി. ഈ പ്രൗഢിയുടെ ഉടമസ്ഥാവകാശം ചിലരുടെ പോക്കറ്റിലാണല്ലോ!.

അവര്‍ പുരോഗമനവാദികളും സര്‍വോപരി മതേതരുമാണ്. മതേതരര്‍ എന്നു പറഞ്ഞാല്‍ ശരിതെറ്റുകള്‍ നിര്‍ണയിക്കാനുള്ള സിദ്ധിയുള്ളവര്‍ !.  

ഈ സിദ്ധിയുടെ പിന്നാമ്പുറത്തൊരു ഇടതു-ജിഹാദി മനസ്സ് ഒളിച്ചിരിപ്പുണ്ട്. ചില പ്രത്യേക നിമിഷങ്ങളില്‍ മാളത്തില്‍ നിന്നത് തലപൊക്കും. യുവകമ്മ്യൂണിസ്റ്റുകളും യുവ ആദര്‍ശ കോണ്‍ഗ്രസുകാരും ഈ മത്സരത്തിലുണ്ട്. തങ്ങളും മോശക്കാരല്ലെന്നു തെളിയിക്കാന്‍ മറ്റു പല രാഷ്‌ട്രീയക്കാരും സിനിമക്കാരും ഇക്കാര്യത്തില്‍ പെടാപ്പാടു പെടുകയാണ്. ശ്രീരാമനാമം കേട്ടാല്‍ ഹാലിളകും. ഹലാല്‍ എന്നു കേട്ടാല്‍ ചോര തിളയ്‌ക്കും. കുറ്റവാളിയുടെ മതം തിരിച്ചറിഞ്ഞാല്‍ എത്ര വലിയ കുറ്റത്തിനും മാപ്പ് ലഭിക്കും. സിനിമയിലെ ചാന്‍സ് അനുവാദമില്ലാതെ തട്ടിയ കുറ്റവാളിയെ സഹോദരതുല്യനാക്കും. കുറ്റവാളിയുടെ പൊട്ടുതൊട്ട പഴയ ഒരു ചിത്രം കിട്ടിയാല്‍ മാപ്പൊന്നുമില്ല. അവന്‍ എന്നെങ്കിലും സംഘപരിവാര്‍ കുടുംബവുമായി ബന്ധമുണ്ടോ എന്നന്വേഷിക്കണം. ചാനലില്‍ ചര്‍ച്ച പൊടിപൊടിക്കണം. അവന്റെ വീട്ടില്‍ കയറി തല്ലണം. ക്ഷേത്രനടയില്‍ ഹിജാബും ഉയര്‍ത്തിപ്പിടിച്ച കാലില്‍ ഷൂസും ധരിച്ച് ആചാരങ്ങളെ വെല്ലുവിളിക്കാന്‍ ആപാദചൂഡമണിഞ്ഞ പുരോഗമനവാദികള്‍ക്ക്  പ്രത്യേക അവകാശവും ഇവിടെയുണ്ട്.  

മറ്റൊരു കലാപരിപാടി കേന്ദ്ര നിയമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നിയമനിര്‍മ്മാണം നടത്തുക, നവോത്ഥാനനായകരാകാനുള്ള വെപ്രാളത്തില്‍ വിഗ്രഹ ഭഞ്ജനം തന്റെ  നയമാണെന്നു വരുത്തിത്തീര്‍ക്കുക തുടങ്ങി എന്തെല്ലാം മേളാങ്കങ്ങളാണ്. ഇടതനും ജിഹാദിയ്‌ക്കും പ്രത്യേക ലൈസന്‍സ് ഉള്ളതുകൊണ്ട് ആരെയും എന്തും പറയാം. പോലിസ് കേസ് എടുക്കില്ല.

 രാഷ്‌ട്രീയസ്വയംസേവകസംഘത്തിന്റെ  പ്രാന്തകാര്യവഹ് ആയിരുന്ന യശ:ശരീരനായ അഡ്വ.ടി.വി.അനന്തന്‍ ഒരിക്കല്‍ പറയുകയുണ്ടായി, ‘പ്രസംഗിച്ച് പ്രസംഗിച്ച് ചിലര്‍ മൈക്കോളം താഴുന്നു.’ മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ അഖിലേന്ത്യാ അധ്യക്ഷ അഡ്വ. ഫാത്തിമ തെഹ്ലിയയുടെ ഒരു പ്രസ്താവന ജിഹാദികളെ മാത്രമല്ല മതേതരകോണ്‍ഗ്രസുകാരെയും കോരിത്തരിപ്പിച്ചു കാണും. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിച്ച് ശീലമുള്ള ലീഗിലെ തങ്ങളുമാരും കോയമാരും പിള്ളേരെന്തൊക്കെയോ പറയുന്നു എന്ന നിലയില്‍ വിദ്വാന്‍ ചമയുകയാണല്ലോ പതിവ്. ബാക്കി പാക്കിസ്ഥാന് വേണ്ടിയുള്ള ശബ്ദത്തിന്റെ ആദ്യപടി യൂത്ത് ലീഗ് നേതാവില്‍നിന്നുയര്‍ന്നിട്ട് അധികം നാളായില്ല.  

നമ്മുടെ രാഷ്‌ട്രീയ-മാധ്യമ സുഹൃത്തുക്കള്‍ എത്ര സൗകര്യപൂര്‍വമാണ് അത് കൈകാര്യം ചെയ്തത്. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന പ്രസ്താവന തെഹ്ലിയയുടെ പ്രസ്ഥാനത്തിന്റെ മാന്യതയ്‌ക്ക് ഒരു കോട്ടവും വരുത്താന്‍ ഇടയില്ല. ‘യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിയ്‌ക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ പിണറായി വിജയന്‍…?’ കൊടുത്താല്‍ കൊല്ലത്തും കിട്ടും. പിണറായി വിജയന്‍ വടി കൊടുത്ത് അടി വാങ്ങി എന്നൊക്കെ പറയാം. പക്ഷെ, ഇതൊരു തുടക്കം മാത്രം.  

‘ഒരു സ്ത്രീ പ്രതികരിച്ചു’ എന്നതാണ് പ്രശ്‌നം, ‘ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?’ എന്നൊക്കെയുള്ള ക്ലീഷേ പ്രയോഗങ്ങള്‍ യുവലീഗ് വനിതാ നേതാവ് നടത്തുന്നുമുണ്ട്. ഇഷ്ടമുള്ള വസ്ത്രധാരണത്തിന് പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു സമൂഹത്തിലാണ് ഇത്തരം യുവനേതാക്കള്‍ ജീവിക്കുന്നതെന്ന വസ്തുത ഇവിടെ ചര്‍ച്ചാ വിഷയമേയല്ല.

യുവാക്കളായാല്‍ എന്തും പറയാം. സ്ത്രീ പരിച ആര്‍ക്കുമെതിരെ പ്രയോഗിക്കാം. ഞങ്ങള്‍ വിപ്ലവകാരികള്‍ ഇങ്ങനെയൊക്കെ ആരെയും എന്തും പറയും. ഇതു കേരളമാണ്. എന്നൊക്കെയുള്ള ചില ധാരണകള്‍ പൊതുരംഗത്തിന്നു സര്‍വ്വസാധാരണമായിരിക്കുന്നു. ‘എടോ ഗോപാലകൃഷ്ണാ, നികൃഷ്ടജീവി തുടങ്ങി അശ്ലീലപദനിഘണ്ടുവിന്റെ ചീഫ് എഡിറ്ററാണ്  പിണറായി വിജയന്‍ എന്നതില്‍ ആര്‍ക്കും  തര്‍ക്കം  ഉണ്ടാകില്ല. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ അച്ഛനു വിളിക്കുക തുടങ്ങി ആ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും ആര്‍ക്കും  മറക്കാനാവില്ല.  

മാധ്യമങ്ങളില്‍ പിതൃശൂന്യത ആരോപിച്ചാല്‍ യുവജന വിഭാഗം സംസ്ഥാന നേതാവാകും. വന്ദ്യ വയോധികനായ തന്റെ പാര്‍ട്ടി നേതാവിനു കാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് പറഞ്ഞാല്‍ എം.എല്‍.എ. ആക്കും. കോടതിയെ പുലഭ്യം പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇരുപത്തിമൂന്നാം സ്ഥാനമാണെങ്കിലും മഹാപണ്ഡിതന്‍ ആണെന്ന മേനി നടിക്കാം.  

ഏറ്റവും കൂടുതല്‍ കോവിദ് രോഗബാധിതരുള്ള പ്രദേശമാണെങ്കിലും ആരോഗ്യമന്ത്രിയ്‌ക്ക് പ്രത്യേക പുരസ്‌കാരം ഉറപ്പ്. ഇടതു ജിഹാദി കൂട്ടുകെട്ടിന്റെ ലെവലൊന്നു വേറെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.