തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ വീണ്ടും കോടികള്‍ കടമെടുക്കുന്നു. കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരിലാണ് കടമെടുപ്പ്. കടപ്പത്രം വഴി ആയിരം കോടി രൂപയാണ് കടമെടുക്കുക. ഈ മാസം 29 ന് കടപ്പത്ര ലേലം നടക്കും. റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴിയാണ് ലേലം നടക്കുക.
നേരത്തെ ഏപ്രില്‍ ആദ്യം കടമെടുത്ത ആറായിരം കോടി മുഴുവന്‍ തീര്‍ന്നിരുന്നു. തുടര്‍ന്ന് വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞതോടെ ഏപ്രില്‍ മാസത്തെ ശമ്പള, പെന്ഷന് വിതരണത്തിനായി കേരളം വീണ്ടും കടമെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: