കണ്ണൂര്‍: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം െ്രെപമറി സ്കൂള്‍ ഹെഡ്മാസ്റ്റര് നിയമനത്തിന് വകുപ്പുതല പരീക്ഷ നിര്‍ബന്ധമാക്കിയത് ശരിവെച്ച ഹൈക്കോടതി ഉത്തരവ് മറികടന്ന് പരീക്ഷ പാസാകാത്ത ഭരണപക്ഷ അധ്യാപക സംഘടനാ നേതാക്കള്‍ക്കു നിയമനം നല്കാന് അണിയറ നീക്കം.
2018 മുതല്‍ വകുപ്പുതല പരീക്ഷ പാസാകാതെ ഹെഡ്മാസ്റ്റര് ആയവരെ തരംതാഴ്ത്തണമെന്നും ഇനിയുള്ള നിയമനങ്ങള്‍ക്ക് വകുപ്പുതല പരീക്ഷ നിര്‍ബന്ധമാണെന്നുമുള്ള ഹൈക്കോടതി വിധി ജനുവരിയില്‍ വന്നതിനെ തുടര്‍ന്ന് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന നൂറോളം അധ്യാപകര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയിരുന്നു. സുപ്രീം കോടതി സ്റ്റാറ്റസ് വിധിച്ചതിനെ തുടര്‍ന്ന് 9 മാസക്കാലമായി സംസ്ഥാനത്തെ ആയിരത്തോളം സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ പ്രധാനാധ്യാപക തസ്തികയില്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ഇടത് അധ്യാപക നേതാക്കളില്‍ ചിലര്‍ ഈ മാര്‍ച്ചോടെ റിട്ടയര്‍ ചെയ്യുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവും ഹൈക്കോടതി വിധിയും നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവും മറികടക്കാന്‍ യോഗ്യത നിര്‍ബന്ധമാണെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ ബന്ധപ്പെട്ട നിയമം റദ്ദ് ചെയ്തുകൊണ്ടുള്ള ഭേദഗതി ഏറെക്കുറെ പൂര്‍ത്തിയാക്കിയതായിട്ടാണ് വിവരം.
ഭേദഗതി പുറത്തുവരുന്ന മുറയ്ക്ക് നിയമനം നടത്താന്‍ പാകത്തില്‍ വകുപ്പുതല പരീക്ഷ പാസാകാത്തവരെക്കൂടി ഉള്‍പ്പെടുത്തി തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറകടര്‍ 155 പേരുടെ ലിസ്റ്റ് ചൊവ്വാഴ്ച പുറത്തിറക്കി. ഇതില്‍ 67 പേര് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന യോഗ്യതയില്ലാത്തവരാണ്. ടെസ്റ്റ് പാസായി യോഗ്യരായ ഒട്ടേറെപ്പേര്‍ പുറത്തു നില്‍ക്കുകയുമാണ്. സുപ്രീം കോടതി സ്റ്റാറ്റസ്കോ നിലനില്‍ക്കേ അന്‍പത് വയസ് കഴിഞ്ഞ ടെസ്റ്റില്ലാത്ത ഇത്രയും പേരെ ഉള്‍പ്പെടുത്തി സാധ്യതാ ലിസ്റ്റ് പുറത്തിറക്കിയത് കോടതിയലക്ഷ്യമാണെന്ന് ടെസ്റ്റ് ക്വാളിഫൈഡ് ടീച്ചേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ആനന്ദ് പറഞ്ഞു.
9 മാസക്കാലമായി ഹെഡ്മാസ്റ്റര്മാരില്ലാതെ െ്രെപമറി സ്കൂള്‍ പ്രവര്‍ത്തനം താളംതെറ്റിയിരുന്നു. വിദ്യഭ്യാസ അവകാശ നിയമപ്രകാരം വകുപ്പുതല പരീക്ഷ പാസായവരെ നിയമിക്കേണ്ടതിനു പകരം പരീക്ഷ പാസാകാത്ത ഇടത് അധ്യാപക സംഘടനാ നേതാക്കളെ പരിഗണിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് പ്രശ്നം ഇത്രയും നീളാന്‍ കാരണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിയമ ഭേദഗതി ചെയ്ത് പരീക്ഷ പാസാകാത്തവരെ സഹായിക്കാന്‍ ആവശ്യമായ സമയം ലഭിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പായതിനാല്‍ സുപ്രീം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ മൂന്ന് ആഴ്ചത്തെ സമയം നീട്ടി ചോദിച്ചിരുന്നു. തെരെഞ്ഞെടുപ്പു പെരുമാട്ടച്ചട്ടം മാറിയതിനാല്‍ നിയമഭേദഗതി കൊണ്ടുവന്ന് എത്രയും വേഗം നേതാക്കള്‍ക്കു നിയമനം നല്‍കാനുള്ള ശ്രമം നിയമപോരാട്ടത്തിലൂടെ പരാജയപ്പെടുത്തുമെന്ന് ആനന്ദ് കൂട്ടിച്ചേര്‍ത്തു. സാധ്യതാ ലിസ്റ്റ് തയാറാക്കുമ്പോള്‍ റഫറന്‍സ് വെച്ചാണ് പുറത്തിറക്കാറുള്ളത് എന്നാല്‍ 21ന് തിരുവനന്തപുരം ഡിഡിഇ ഇറക്കിയ ലിസ്റ്റില്‍ ഒരു റഫറന്‍സും നല്‍കാതെയാണ് ഇറക്കിയിട്ടുള്ളത്. സുപ്രീം കോടതി സ്റ്റാറ്റസ് കോ നിലനില്‍ക്കേ ഈ ഉത്തരവ് ഡിഡിഇ ഇറക്കിയത് ജുഡീഷ്യറിയെ വകവയ്ക്കാതെയുള്ള പ്രവര്‍ത്തനമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: