ന്യൂദല്‍ഹി : അനുമതിയില്ലാതെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയമാര്‍ച്ച് അര്‍ധ സൈനിക വിഭാഗം തടഞ്ഞു. മാര്‍ച്ചിന് അനുമതി തേടിക്കൊണ്ട് കോണ്‍ഗ്രസ് സമീപിച്ചെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തി അനുതി നിഷേധിക്കുകയായിരുന്നു. മൂന്ന് നേതാക്കള്‍ക്ക് രാഷ്ട്രപതി ഭവനിലേക്ക് പോകാനുള്ള അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് അവഗണിച്ച് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രിയങ്ക വാദ്രയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തി നീക്കി.
പ്രദേശത്ത് 144ഉം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എഐസിസി ഓഫീസില്‍ നിന്ന് അക്ബര്‍ റോഡിലേക്ക് മാര്‍ച്ച് നടത്തിയത് മാര്‍ച്ച് അക്ബര്‍ റോഡിലേക്ക് പ്രവേശിച്ചതോടെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഇത് തടയുകയായിരുന്നു.
പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന് ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നേതാക്കളെ സംഘടിപ്പിച്ച് രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാഷ്ട്രപതിയെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് എംപിമാര്‍ അക്ബര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത് നീക്കൊ മാര്‍ച്ചില്‍ നിന്നും പിന്മാറില്ലെന്നും കോണ്‍ഗ്രസ് നോതാക്കള്‍ അറിയിച്ചതോടെയാണ് ദല്‍ഹി പോലീസ് നടപടി ആരംഭിച്ചത്.
പ്രിയങ്ക ഉള്‍പ്പടെയുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ആരംഭിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: