തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് നിയമസഭയില്‍ അത് ബില്ലായി കൊണ്ടു വന്ന് പാസാക്കിയത്. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് തന്നെയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇത് ബില്ലായി നിയമസഭയില്‍ കൊണ്ടു വന്ന് പാസാക്കിയെടുത്തു. സമയക്കുറവ് മൂലം നടപ്പിലാക്കാനായില്ല. തുടര്‍ന്ന് ബില്‍ പിന്‍വലിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ അതു ചെയ്തു.
കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭ ചേരാനുള്ള നീക്കം തടഞ്ഞ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച ത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ഓര്‍ഡിനന്‍സ് തള്ളിയ കാര്യം സൂചിപ്പിച്ചത്.
‘തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ താങ്കള്‍ എനിക്ക് അയച്ചു തന്നിരുന്നു. എന്നാല്‍ അത് ഞാന്‍ അംഗീകരിച്ചില്ല. അതില്‍ താങ്കള്‍ അസന്തുഷ്ടനായിരുന്നു എന്നും എനിക്കറിയാം. നിയമസഭയില്‍ അത് പാസായെങ്കിലും ഗവര്‍ണ്ണര്‍ ഒപ്പിടുമോ എന്ന് കാര്യം സംശയമാണെന്ന് ഒരു മന്ത്രി ആശങ്കപ്പെട്ടെങ്കിലും ഞാന്‍ ഉടന്‍ തന്നെ അത് ഒപ്പിട്ടു നല്‍കുകയും അത് നിയമമാവുകയും ചെയ്തു. എന്നാല്‍ അത് നടപ്പാക്കാനാകില്ല എന്ന് മനസിലായതോടെ ആ ബില്‍ പിന്‍വലിക്കാന്‍ താങ്കള്‍ വീണ്ടും എന്നോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഞാന്‍ അത് ഒപ്പുവെക്കുകയായിരുന്നു” എന്നാണ് ഗവര്‍ണര്‍ കത്തില്‍ വെളിപ്പെടുത്തിയത്.
തദ്ദേശ വാര്‍ഡുകള്‍ തോന്നിയതുപോലെ പുനര്‍ നിര്‍ണ്ണയിക്കാന്‍ കഴിതാതിരുന്നത് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തള്ളിയതിനാലായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകകുന്നത്. ബില്‍ പാസാക്കിയെടുത്തെങ്കിലും സമയം കിട്ടില്ലന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വേണ്ടന്നു വയ്ക്കുകയായിരുന്നു. വാര്‍ഡ് വിഭജനത്തിലൂടെ സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ആയിരത്തി മുന്നൂറ്റി എഴുപത്തിയാറ് വാര്‍ഡുകള്‍ കൂടി പുതുതായി കൊണ്ടു വരാനായിരുന്നു ശ്രമം. ജില്ലാ, ബ്്ളോക്ക്, പഞ്ചായത്തുകളിലായി 202 വാര്‍ഡുകള്‍ വര്‍ധിക്കും.
941 ഗ്രാമ പഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളാണ് ഇപ്പോഴുള്ളത്. ഇത് 17,338 ആക്കുക. ബ്്ളോക്ക് പഞ്ചായത്തുകളില്‍ 187 ഡിവിഷനുകളാണ് കൂട്ടുക. ജില്ലാ പഞ്ചായത്തുകളില്‍ 15 ഡിവിഷനുകള്‍ കൂട്ടിച്ചേര്‍ക്കുക. . ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 331ല്‍ നിന്നു 346 ആയാണ് വര്‍ധിക്കുക. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 331ല്‍ നിന്നു 346 ആക്കുക.
വാര്‍ഡുകളുടെ വിഭജനത്തെ സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അധ്യക്ഷനായ ഡീലിമിറ്റേഷന്‍ കമ്മിഷന് വിശദമായി പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കണം. ഇതോടെ വാര്‍ഡ് വിഭജനം യാഥാര്‍ഥ്യമാകും. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അഞ്ച് മാസം വേണ്ടിവരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: