കോട്ടയം : അഭയ കേസിലെ വിധിയെ മാനിക്കുന്നു. പ്രതികള്‍ക്ക് നിരപരാധിത്തം തെളിയിക്കാനവസരമുണ്ടെന്നും ക്നാനായ കത്തോലിക്ക സഭ. അഭയക്കേസ് വിധി പ്രസ്താവനയെ തുടര്‍ന്ന് ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സിസ്റ്റര്‍ അഭയയുടെ മരണം നിര്ഭാഗ്യകരമാണ. പ്രതികള്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണ് എന്നാല്‍ അവര്‍ക്ക് അവരുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീല്‍ നല്‍കാനും അവസരമുണ്ട്. ഇത്തരം സാഹചര്യം ഉണ്ടായതില്‍ സഭയ്ക്ക് അതീവ ദുഃഖമുണ്ടെന്നും ക്നാനായ സഭ അറിയിച്ചു.
കേസിലെ പ്രതികളായ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവ് ശിക്ഷയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. കൊലപാതകത്തിനും അതിക്രമിച്ച് കടന്നതിനുമാണ് ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ശിക്ഷയില്‍ ഇളവ് വേണമെന്ന പ്രതികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് സിബിഐ പ്രത്യേക കോടതിയുടെ ഈ ഉത്തരവ്. കൂടാതെ കോട്ടൂര്‍ ആറരലക്ഷം രൂപയും സെഫി അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: