വൈക്കം: തദ്ദേശ തിരഞ്ഞടുപ്പില്‍ വൈക്കം എംഎല്‍എ സി.കെ. ആശ നേരിട്ട് പ്രചാരണത്തിന് നേതൃത്വം നല്കിയ വാര്‍ഡുകളിലെ സിപിഐയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും തോറ്റു. നഗരസഭയിലെ 12 വാര്‍ഡിലെ സ്ഥാനാത്ഥി ഉള്‍പ്പെടെയുള്ളവര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സിപിഐയ്ക്ക് പ്രതാപമുണ്ടായിരുന്ന വൈക്കം നഗരസഭയില്‍ ബിജെപിയുടെ പിറകിലിരിക്കേണ്ട ഗതികേടിലാണ്.
നഗരസഭയില്‍ സിപിഐ സ്ഥാനാത്ഥികള്‍ മത്സരിച്ച 10 വാര്‍ഡുകളിലും സി.കെ.ആശ എംഎല്‍എ പ്രചരണത്തില്‍ സജീവമായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്ക് മാത്രമെ വിജയിക്കാന്‍ കഴിഞ്ഞത്. സിപിഐയുടെ മുന്‍ ചെയര്‍മാന്റെ വാര്‍ഡില്‍ ബിജെപിയുടെ വിജയവും സിപിഐ ഞെട്ടിച്ചു. എന്‍ഡിഎയുടെ ഗിരിജാകുമാരി 47 ശതമാനം വോട്ടും നേടി. നഗരസഭയിലെ പട്ടികജാതി സംവരണ വാര്‍ഡായ ഏഴില്‍ ബിജെപിയുടെ ലേഖ അശോകന് വിജയിച്ചു. 11 വാര്‍ഡില്‍ സിറ്റ് നിഷേധിച്ച സിപിഎം വനിതാ നേതാവ് എ.സി.മണിയമ്മ സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിച്ചു വിജയിച്ചത് സിപിഎമ്മിന് തിരിച്ചടിയായി. ഇവിടെ രണ്ടാം സ്ഥാനം ബിജെപിക്കാണ്. മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പി.ഹരിദാസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ചെമ്പ് പഞ്ചായത്തില്‍ അഞ്ച് സീറ്റുകളിലാണ് മത്സരിച്ചത്. ഒരു സീറ്റില്‍ പോലും വിജയിച്ചില്ല. കഴിഞ്ഞ തവണത്തെ പഞ്ചായത്ത് പ്രസിഡന്റ് വരെ തോറ്റു. തലയാഴത്തും, വെച്ചൂരിലും, ഉദയനാപുരത്തും പാര്‍ട്ടിയെ ജനങ്ങള്‍ കൈവിട്ടു. ഉദയനാപുരത്ത് ആറ് സീറ്റില്‍ മത്സരിച്ചിട്ട് മൂന്ന് എണ്ണം കിട്ടി. തലയാഴത്തും വെച്ചൂരിലും അഞ്ച് വീതം സീറ്റുകളിലാണ് മത്സരിച്ചത്. ഇവിടെ ഒരോ സീറ്റിലേക്ക് ഒതുങ്ങി. ഉദയനാപുരത്ത് പാര്‍ട്ടിയുടെ പ്രമുഖന് സാബു പി.മണലൊടി തോറ്റത് വലിയ ആഘാതമായി.
ഇവിടെ ആറ് സീറ്റില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്ത് മാത്രമാണ് വിജയിക്കാനായത്. മറവന്തുരുത്തില് അഞ്ച് സീറ്റില്‍ മത്സരിച്ചെങ്കിലും രണ്ട് സീറ്റിലാണ് വിജയിച്ചത്. തലയോലപ്പറമ്പില്‍ നാല് സീറ്റില്‍ മത്സരിച്ച് രണ്ടെണ്ണത്തില്‍ വിജയിച്ചു. ടിവി പുരത്ത് അഞ്ച് സീറ്റില്‍ മത്സരിച്ച് അഞ്ചും നേടാനായി. വെള്ളൂരില്‍ നാല് സീറ്റില്‍ മത്സരിച്ച് മൂന്നെണ്ണത്തില്‍ വിജയിച്ചു. ഇവിടെ ഒരു സീറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: