ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് രാത്രി പത്തു മണി മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. ഇന്ന് മുതല്‍ ജനുവരി രണ്ട് വരെ കര്‍ഫ്യൂ നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ കോവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ക്രിസ്തുമസ് – പുതുവത്സര രാത്രി ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും തടയാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രാത്രി 10മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യു.അവശ്യ സര്‍വീസുകള്‍ക്ക് കര്‍ഫ്യൂ ബാധകം അല്ല.അന്തര്‍ സംസ്ഥാന ഗതാഗതത്തെയും കര്‍ഫ്യൂ ബാധിക്കില്ല.
ബ്രിട്ടണില്‍ നിന്നു കഴിഞ്ഞ 19ന് ബെംഗളൂരുവില്‍ വിമാനമിറങ്ങിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ രക്ത – സ്രവ സാമ്പിളുകള്‍ പരിശോധിച്ചു വരികയാണ്. നവംബര്‍ 25മുതല്‍ ഇന്നലെ വരെ 2500 യാത്രക്കാര്‍ ബ്രിട്ടണില്‍ നിന്നും ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: