തലശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോട് അശ്ലീല ഭാഷയില്‍ സംസാരിച്ചുവെന്ന പോക്സോ കേസില്‍ പ്രതിയായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുന്‍ ചെയര്മാന് ഡോ. ഇ.ഡി. ജോസഫിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം.
പരാതിക്കാരായ കുട്ടികളുടെ താമസപരിധിയില്‍ പ്രവേശിക്കുവാനോ കേസ് വിഷയത്തില്‍ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുമ്പോള്‍ ചോദ്യം ചെയ്യാനായി ഹാജരാവണം. ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്യുന്നുവെങ്കില്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് പോലീസിനുള്ള നിര്‍ദ്ദേശം. തലശ്ശേരി പോക്സോ സ്പെഷല്‍ കോടതി ജഡ്ജ് സി.ജി. ഘോഷയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കുടിയാന്മല പോലീസ് പരിധിയിലെ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെയും സഹോദരിയുടെയും പരാതിയെ തുടര്‍ന്നാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാനെതിരെ പോക്സോ വകുപ്പില്‍ രണ്ട് കേസുകള്‍ തലശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്തിതിരുന്നത്. രണ്ട് കേസുകളിലും ഇദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. എരഞ്ഞോളി ആഫ്റ്റര്‍ കേയര്‍ ഹോമില്‍ വച്ച് മൊഴിയെടുക്കുന്നതിനിടയില്‍ ഇദ്ദേഹം അശ്ലീല ഭാഷയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: