ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധ വാക്സിനുകളും ചികിത്സയ്ക്കുള്ള സാധനങ്ങളും കുറഞ്ഞ വിലയില്‍ നല്‍കാനൊരുങ്ങി ഇന്ത്യ. വാക്സിന് സാധാരണക്കാര്‍ക്ക് മിതാമായ നിരക്കില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ കുറഞ്ഞി നിരക്കില്‍ വില്‍ക്കാനായി ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയും കുറഞ്ഞ നിരക്കില്‍ വാക്സിന് ലഭ്യമാക്കുന്നതിനുള്ള നടപടികളിലാണ്.
എന്നാല്‍ ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും തീരുമാനത്തിനെതിരെ വികസിത രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. വാക്സിന്, പരിശോധനാ സംവിധാനങ്ങള്‍, മരുന്നുകള്‍, പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐപിആര്‍ വ്യവസ്ഥകള്‍ മരവിപ്പിക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയ്ക്ക് (ഡബ്ല്യൂടിഒ)യ്ക്ക് മുമ്പില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഐപിആര്‍ മരവിപ്പിച്ചാല്‍ അതിലൂടെ പ്രതിരോധ വാക്സിന് ഉള്‍പ്പടെയുള്ള ഉത്പ്പന്നങ്ങളുടെ വില കുറയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അതായത് ഫൈസര്‍ വാക്സിന് 2 ഡോസിന് യുഎസില്‍ 39 ഡോളറെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഐപിആര്‍ മരവിപ്പിച്ചാല്‍ ഇത് ഇന്ത്യയില്‍ 34 ഡോളര്‍ ചെലവില്‍ ലഭ്യമാക്കാനാവും.
ഇതിനെതിരെ യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്, ജപ്പാന്, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഐപിആര്‍ മരവിപ്പിച്ചാല്‍ ഗവേഷണങ്ങളെ ബാധിക്കുമെന്നാണ് വികസിത രാജ്യങ്ങളുടെ വാദം. വ്യാപാര ബന്ധിത ബൗദ്ധിക സ്വത്തവകാശവുമായി (ട്രിപ്സ്) ബന്ധപ്പെട്ട ജനറല്‍ കൗണ്‍സില്‍ നിലവില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി വരികയാണ്. അടുത്ത മാസം 19നും ഫെബ്രുവരി 4നും ട്രിപ്സ് കൗണ്‍സിലും മാര്‍ച്ചില്‍ ഡബ്ല്യുടിഒ കൗണ്‍സിലും ചേരും. അതിനുമുമ്പ് വികസിത രാജ്യങ്ങളുമായി തീരുമാനത്തിലെത്താനും ഇന്ത്യ നടപടി സ്വീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: