തൃശൂര്‍: ഗുരുവായൂരപ്പിന്റെ സ്വത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റിയത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി വിധിയെ മറികടക്കാന്‍ അപ്പീല്‍ പോകാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ വകമാറ്റിയത് റദ്ദാക്കി പണം തിരികെ ക്ഷേത്രത്തിനു നല്‍കണമെന്നായിരുന്നു ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘനകളുടെ ഹര്ജികളിന്മേലിലെ ഹൈക്കോടതി വിധി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെതാണ് അപ്പീല്‍ പോകാനുള്ള തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു തവണയായി അഞ്ചു കോടി വീതം 10 കോടതി സംഭാവന ചെയ്തതിനെ സംബന്ധിച്ച് ഹൈക്കോടതി ഫുള്‍ബെഞ്ച് പാസാക്കിയ വിധിയും ഹൈക്കോടതിയിലെ അഭിഭാഷകര്‍ നല്കിയ നിയമോപദേശവും പരിഗണിച്ചാണ് തീരുമാനനെന്ന് ഭരണസമിതി പറയുന്നു. അതിനാല്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന് ആര്യാമസുന്ദരത്തില് നിന്ന് വിദഗ്ധ നിയമോപദേശം തേടിയ ശേഷം അപ്പീല്‍ നല്കുന്ന കാര്യം പരിഗണിക്കാനും ബോര്‍ഡ് തീരുമാനിച്ചിരുന്നു.
അതേസമയം, ഹൈക്കോടതി വിധി മറികടക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സുപ്രീം കോടതിയെ സമീപിക്കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ഇന്ന് ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തെത്തി. ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് സംഘടന ഇന്ന് മാര്‍ച്ച് നടത്തും .ചട്ടം ലംഘിച്ച് ദേവസ്വം നല്കിയ 10 കോടി രൂപ സര്‍ക്കാര്‍ തിരികെ നല്‍കണമെന്ന കോടതി വിധി ചെയര്‍മാനും കമ്മിറ്റിക്കും കരണത്ത് കിട്ടിയ അടിയാണ് .സ്വന്തം വാശി ജയിക്കാനാണ് ദേവസ്വം കമ്മിറ്റി സുപ്രീം കോടതിയിലെ ഏറ്റവും വില കൂടിയ വക്കീലിനെ ദേവസ്വം ഫണ്ടില്‍ നിന്നുള്ള കാശ് മുടക്കി വക്കുന്നത് .ഇത് വീണ്ടും നിയമനടപടികള്‍ ക്ഷണിച്ചു വരുത്തുമെന്ന് ദേവസ്വം കമ്മിറ്റിയെ അറിയിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: