മാഡ്രിഡ്: ആരാധകരില്ലാതെ കളിക്കുന്നത് വിഷമകരമാണെന്നും അസാന്നിധ്യം കളത്തില്‍ പ്രകടമാകുന്നുണ്ടെന്നും സൂപ്പര്‍ താരം ലയണല്‍ മെസി. കളിക്കാനിറങ്ങുമ്പോള്‍ സ്റ്റേഡിയത്തില്‍ ആരവമില്ലാതിരിക്കുന്നു. പരിശീലനത്തിന് ഇറങ്ങുന്നതിന് തുല്യമാണത്. കൊറോണ വൈറസ് ഫുട്ബോളിനെ ഏറെ ബാധിച്ചു. ഫുട്ബോള്‍ സാഹചര്യങ്ങളെ മാറ്റി. പഴയ നിലയില്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും മെസി പറഞ്ഞു.
ആരാധകരുടെ അസാന്നിധ്യം ഏറെ ബാധിച്ച ടീമുകളിലൊന്നാണ് ബാഴ്സലോണ. നിലവില്‍ ലാ ലിഗയില്‍ മോശം ഫോം തുടരുന്ന ബാഴ്സ പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലില്ല. ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനെക്കാള്‍ വളരെ പിന്നിലാണ് ടീം. ഗോളടിയില്‍ മെസിയും ഏറെ പിന്നില്‍ പോയത് നേരത്തെ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: